SWISS-TOWER 24/07/2023

Kareem blames Rama | വലിയ പ്രസ്ഥാനത്തെ ഒറ്റുകൊടുത്തതിന്റെ പാരിതോഷികമാണ് കെ കെ രമയുടെ എം എല്‍ എ സ്ഥാനം; അഹങ്കരിക്കരുത്; വര്‍ഗ ശത്രുക്കളുമായി ചേര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ടിയെ വെല്ലുവിളിക്കുകയാണെന്നും എളമരം കരീം

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com) കെ കെ രമയ്‌ക്കെതിരെ അധിക്ഷേപവുമായി സി പി എം നേതാവ് എളമരം കരീം. വലിയ പ്രസ്ഥാനത്തെ ഒറ്റുകൊടുത്തതിന്റെ പാരിതോഷികമാണ് കെ കെ രമയുടെ എം എല്‍ എ സ്ഥാനമെന്നും സ്ഥാനം കിട്ടിയത് കൊണ്ടുമാത്രം അഹങ്കരിക്കരുതെന്നും കരീം പറഞ്ഞു. 

വര്‍ഗ ശത്രുക്കളുമായി ചേര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ടിയെ വെല്ലുവിളിക്കുകയാണെന്നും കരീം കുറ്റപ്പെടുത്തി. ഒഞ്ചിയത്ത് നടന്ന സി എച് അശോകന്‍ അനുസ്മരണത്തിലായിരുന്നു കരീമിന്റെ പ്രസംഗം.
Aster mims 04/11/2022

Kareem blames Rama | വലിയ പ്രസ്ഥാനത്തെ ഒറ്റുകൊടുത്തതിന്റെ പാരിതോഷികമാണ് കെ കെ രമയുടെ എം എല്‍ എ സ്ഥാനം; അഹങ്കരിക്കരുത്; വര്‍ഗ ശത്രുക്കളുമായി ചേര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ടിയെ വെല്ലുവിളിക്കുകയാണെന്നും എളമരം കരീം


പ്രസംഗം ഇങ്ങനെ:

'കുറച്ച് ആളുകളെ തെറ്റിദ്ധരിപ്പിച്ച് കൂടെ നിര്‍ത്താന്‍ കഴിഞ്ഞുവെന്ന അഹങ്കാരത്തില്‍ വലിയ പ്രകടനങ്ങള്‍, സമ്മേളനങ്ങള്‍, റെവല്യൂഷനറി കമ്യൂണിസ്റ്റ് പാര്‍ടി, റെവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ടി. എന്താണ് റവല്യൂഷണറി. ഒരു എം എല്‍ എ സ്ഥാനം അല്ലെങ്കില്‍ അതുപോലുള്ള സ്ഥാനം ലഭിക്കാന്‍ ഒരു വലിയ പ്രസ്ഥാനത്തെ ഒറ്റുകൊടുത്തതിന്റെ പാരിതോഷികമാണെന്നെങ്കിലും ധരിക്കണം. അതൊന്നും ഒരു വലിയ സ്ഥാനമാണെന്ന് ധരിക്കേണ്ട. ആ സംഘത്തിന്റെ നിഗൂഢമായ ചതി പ്രയോഗത്തിന്റെ രക്തസാക്ഷിയാണ് സി എച് അശോകന്‍'-എളമരം പറയുന്നു.

എന്നാല്‍ സഭയില്‍ സ്വര്‍ണക്കടത്ത് ഉള്‍പെടെയുള്ള വിഷയങ്ങളില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിലും ഞാന്‍ ഉയര്‍ത്തിയ കടുത്ത നിലപാട് കൊണ്ടുമാവാം വിമര്‍ശനം ശക്തമാവാന്‍ കാരണമെന്ന് കെ കെ രമ പ്രതികരിച്ചു. ടി പി വധക്കേസിലെ ഒമ്പതാമത്തെ പ്രതിയായിരുന്നു സി എച് അശോകന്‍.

Keywords: Elamaram Kareem Against KK Rama MLA, Kozhikode, News, Politics, CPM, Criticism, Kerala.











ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia