Follow KVARTHA on Google news Follow Us!
ad

Different type cards | എടിഎം, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ തമ്മിലുള്ള വ്യത്യാസം എന്താണ്, അവയുടെ ഗുണങ്ങള്‍ എന്തൊക്കെയാണ്? അറിയാം വിശദമായി

Difference Between ATM Card, Debit Card & Credit Card, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) ഉപഭോക്താക്കള്‍ക്ക് സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നതിനായി നിരവധി സേവനങ്ങള്‍ ബാങ്കുകള്‍ ചെയ്യുന്നുണ്ട്. ആധുനിക കാലത്ത് അകൗണ്ട് തുറക്കല്‍ മുതല്‍ പണമിടപാടുകള്‍ വരെ വീട്ടിലിരുന്ന് ഓണ്‍ലൈനായി ചെയ്യാം. എടിഎം, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് സൗകര്യം ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. എന്നാല്‍ ഇവ തമ്മിലുള്ള വ്യത്യാസം എന്താണെന്നും അവയുടെ നേട്ടങ്ങള്‍ എന്താണെന്നും പലര്‍ക്കും ഇപ്പോഴും അറിയില്ല.
                 
Latest-News, National, Top-Headlines, Banking, Bank, ATM Card, Finance, Debit Card, Credit Card, Different Type Cards, Difference Between ATM Card, Debit Card & Credit Card.

എന്താണ് എടിഎം കാര്‍ഡും അതിന്റെ നേട്ടങ്ങളും?

എടിഎം കാര്‍ഡിന്റെ സഹായത്തോടെ ഏത് ബാങ്ക് ഉപഭോക്താവിനും എടിഎം മെഷീനില്‍ നിന്ന് പണം പിന്‍വലിക്കാം. ഈ കാര്‍ഡില്‍ മാസ്റ്റര്‍കാര്‍ഡിന്റെയോ വിസയുടെയോ റുപേയുടെയോ ലോഗോ ഉണ്ടാവില്ല. എടിഎം മെഷീനില്‍ മാത്രമേ ഇത് ഉപയോഗിക്കാന്‍ കഴിയൂ. എടിഎം മെഷീന്‍ ഇല്ലാത്തിടത്തും അതിന് പകരം മറ്റ് മാര്‍ഗങ്ങളൊന്നുമില്ലാത്തിടത്തും ഈ കാര്‍ഡ് ഉപയോഗിച്ച് നിങ്ങള്‍ക്ക് പണം പിന്‍വലിക്കാനാവില്ല. ഇതില്‍ ബാങ്ക് ഉപഭോക്താക്കള്‍ക്ക് വായ്പയും നല്‍കുന്നില്ല.

ഡെബിറ്റ് കാര്‍ഡിന്റെ പ്രയോജനങ്ങള്‍

എടിഎം കാര്‍ഡുകള്‍ പോലെ, ഡെബിറ്റ് കാര്‍ഡും ഉണ്ട്, അതില്‍ മാസ്റ്റര്‍കാര്‍ഡിന്റെയോ റുപേയുടെയോ വിസയുടെയോ ലോഗോ ഉണ്ടാവും എന്നതാണ് വ്യത്യാസം. എടിഎം മെഷീനില്‍ നിന്ന് പണം പിന്‍വലിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. കൂടാതെ, ഓണ്‍ലൈന്‍ പേയ്മെന്റുകള്‍ക്ക് ഡെബിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കുന്ന സ്ഥലങ്ങളില്‍ നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാം.

ക്രെഡിറ്റ് കാര്‍ഡും അതിന്റെ നേട്ടങ്ങളും

എല്ലാ ഉപയോക്താക്കള്‍ക്കും ക്രെഡിറ്റ് കാര്‍ഡ് ലഭിക്കില്ല. അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രമാണ് നല്‍കുന്നത്. നിങ്ങളുടെ അകൗണ്ടില്‍ പണമില്ലെങ്കിലും, ഷോപിംഗിനും ഓണ്‍ലൈന്‍ പേയ്മെന്റുകള്‍ക്കും മറ്റ് ചിലവുകള്‍ക്കും നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാം. എന്നിരുന്നാലും, പിന്നീട് നിങ്ങള്‍ ഈ പണം കുറച്ച് പലിശ സഹിതം ബാങ്കില്‍ തിരിച്ചടയ്ക്കണം. ഇതിന് കീഴില്‍ നിങ്ങള്‍ക്ക് വായ്പയെടുക്കാം. എടിഎമില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കഴിയും, എന്നാൽ പലിശ ഈടാക്കും. റുപേ, മാസ്റ്റര്‍, വിസ കാര്‍ഡുകള്‍ സ്വീകരിക്കുന്ന സ്ഥലത്തും ഇത് ഉപയോഗിക്കാം.

ക്രെഡിറ്റ് കാര്‍ഡ് പരിധി

വിവിധ തരത്തിലുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ ഉണ്ട്, അവയ്ക്ക് വ്യത്യസ്ത ചിലവ് പരിധികളുണ്ട്. നിങ്ങള്‍ മാസത്തില്‍ പരിധിക്ക് തുല്യമായ തുക ചിലവഴിച്ചിട്ടുണ്ടെങ്കില്‍, അത് ഒരു നിശ്ചിത സമയ ഇടവേളയില്‍ തിരിച്ചടയ്ക്കണം. പണം കൃത്യസമയത്ത് തിരിച്ചടച്ചില്ലെങ്കില്‍, ബാങ്ക് അധിക നിരക്ക് ഈടാക്കും. വിവിധ തരത്തിലുള്ള ക്രെഡിറ്റ് കാര്‍ഡുകളില്‍ പണത്തിന്റെ പരിധി ബാങ്ക് നിശ്ചയിച്ചിട്ടുണ്ട്.

Keywords: Latest-News, National, Top-Headlines, Banking, Bank, ATM Card, Finance, Debit Card, Credit Card, Different Type Cards, Difference Between ATM Card, Debit Card & Credit Card.
< !- START disable copy paste -->

Post a Comment