Follow KVARTHA on Google news Follow Us!
ad

Suicide Attempt | 'കടുവ സിനിമ കാണാന്‍ ടികറ്റ് കിട്ടിയില്ല; മനോവിഷമത്തില്‍ തിയറ്ററിന് മുന്നില്‍ യുവതിയുടേയും യുവാവിന്റേയും ആത്മഹത്യാശ്രമം'

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kottayam,News,Local News,Cinema,Suicide Attempt,Police,Kerala,
കോട്ടയം: (www.kvartha.com) പൃഥ്വിരാജ് - ഷാജി കൈലാസ് ചിത്രം കടുവ കാണാന്‍ ടികറ്റ് കിട്ടാത്തതിനാല്‍ തിയറ്ററിന് മുന്നില്‍ യുവാവിന്റേയും യുവതിയുടേയും ആത്മഹത്യാശ്രമം . ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപമുള്ള അഭിലാഷ് തിയറ്ററിന് മുന്നിലാണ് സംഭവം.

സംഭവത്തെ കുറിച്ച് കോട്ടയം വെസ്റ്റ് പൊലീസ് പറയുന്നത്:

തിയറ്ററിലെത്തിയ ഇരുവര്‍ക്കും ഫസ്റ്റ് ഷോയ്ക്ക് ടികറ്റ് ലഭിച്ചില്ല. ഇതോടെ ഏറ്റുമാനൂര്‍ സ്വദേശികളായ ഇരുവരും പ്രതിഷേധവുമായി തിയറ്ററിന് മുന്നില്‍ കുത്തിയിരുന്നു. തുടര്‍ന്ന് ബ്ലേഡ് ഉപയോഗിച്ച് കൈമുറിക്കാന്‍ ശ്രമം നടത്തുകയായിരുന്നു. 

Didn't get a ticket to watch the movie Tiger; Youngsters attempted suicide in front of the theater in depression, Kottayam, News, Local News, Cinema, Suicide Attempt, Police, Kerala.


സംഭവം അറിഞ്ഞെത്തിയ പൊലീസാണ് ഇരുവരെയും അനുനയിപ്പിച്ച് ആത്മഹത്യശ്രമത്തില്‍ നിന്ന് പിന്തിരിപ്പിച്ചത്. അടുത്ത ദിവസം ടികറ്റ് ഉറപ്പായും നല്‍കാമെന്ന് പറഞ്ഞ് ഇവരെ മടക്കി അയക്കുകയും ചെയ്തു.

Keywords: Didn't get a ticket to watch the movie Kaduva; Youngsters attempted suicide in front of the theater in depression, Kottayam, News, Local News, Cinema, Suicide Attempt, Police, Kerala.

Post a Comment