വാഹനം ആടി ഉലയുമ്പോഴോ പെട്ടെന്ന് ബ്രേക് ഇടുകയോ ചെയ്യുന്ന സാഹചര്യത്തില്‍ കുട്ടികള്‍ തെറിച്ച് പോകുകയും ഗുരുതരമായ പരിക്കോ മരണമോ സംഭവിക്കാന്‍ ഉള്ള സാധ്യത വളരെ കൂടുതലാണെന്നും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കിട്ട പോസ്റ്റിൽ എംവിഡി അറിയിച്ചു. തെറിച്ചു പോയില്ലെങ്കില്‍ കൂടി ബ്രേകിംഗ് സമയത്ത് കുട്ടികളുടെ കഴുത്തോ നെഞ്ചോ അതിശക്തിയായി റൂഫ് എഡ്ജില്‍ ഇടിക്കുകയും ഗുരുതരമായ പരിക്ക് സംഭവിക്കുന്നതിന് ഇടയാക്കുമെന്നും അവർ ഓർമിപ്പിക്കുന്നു.
'മോടോർ വാഹന നിയമം 194 (B) പ്രകാരം 14 വയസിന് മുകളില്‍ പ്രായമുള്ളവര്‍ സീറ്റ് ബെല്‍റ്റും 14 വയസിന് താഴെയാണ് പ്രായം എങ്കില്‍ സീറ്റ് ബെല്‍റ്റോ ചൈല്‍ഡ് റീസ്‌ട്രെയിന്റ് സിസ്റ്റമോ ഒരു കാറില്‍ സഞ്ചരിക്കുന്ന സമയത്ത് നിര്‍ബന്ധമായും ധരിക്കേണ്ടതാണ്', എംവിഡി വ്യക്തമാക്കി.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:
Keywords: Department of Motor Vehicles warns to carrying children on the sun roof, Thiruvananthapuram, Kerala, News, Top-Headlines, Latest-News, Motorvechicle, Children, MVD, Facebook post.