ന്യൂഡെല്‍ഹി: (www.kvartha.com) 62 ലക്ഷം രൂപയുടെ നിരോധിച്ച നോടുകളുമായി രണ്ട് പേരെ പൊലീസ് പിടികൂടി. കിഴക്കന്‍ ഡെല്‍ഹിയിലെ ലക്ഷ്മി നഗര്‍ മേഖലയില്‍ നിന്നാണ് പഴയ നോടുകള്‍ കൈവശം വെച്ചവരെ പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, ഗ്രേറ്റര്‍ നോയിഡയിലെ എസ്‌കോര്‍ട് കോളനിയില്‍ താമസിക്കുന്ന ആസാദ് സിങ്ങി(48)നെ ബുധനാഴ്ചയും ലക്ഷ്മി നഗര്‍ മെട്രോ സ്റ്റേഷന് സമീപത്ത് നിന്നും പ്രദേശവാസിയായ ഇസാസ് അഹ് മദിനെ (45) വ്യാഴാഴ്ചയുമാണ് അറസ്റ്റ് ചെയ്തതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 10 ലക്ഷം രൂപയുടെ പുതിയ കറന്‍സി നല്‍കിയാണ് പഴയ നോടുകള്‍ വാങ്ങിയതെന്ന് പിടിയിലായവര്‍ മൊഴി നല്‍കിയതായും ഇദ്ദേഹം വ്യക്തമാക്കി.
ഇവരില്‍ നിന്ന് 61,97,000 രൂപ മുഖവിലയുള്ള 1000, 500 രൂപയുടെ പഴയ കറന്‍സികള്‍ അടങ്ങിയ ഒരു ബാഗും പോളിതിന്‍ ബാഗും കണ്ടെടുത്തതായി ഈസ്റ്റ് ഡെപ്യൂടി പൊലീസ് കമിഷണര്‍ പ്രിയങ്ക കശ്യപ് പറഞ്ഞു.
സ്പെഷ്യല്‍ സ്റ്റാഫ്, സ്‌പെഷ്യല്‍ സെല്‍, ഇന്റലിജന്‍സ് ബ്യൂറോ, സ്‌പെഷ്യല്‍ ബ്രാഞ്ച് എന്നിവയുടെ ടീമുകളെ സംയുക്ത ചോദ്യം ചെയ്യലിനായി വിളിച്ചത് ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധമായ ഇടപാടോ, മറ്റേതെങ്കിലും തട്ടിപ്പോ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാനാണെന്നും പൊലീസ് പറഞ്ഞു.
സ്പെസിഫൈഡ് ബാങ്ക് നോട്സ് (ക്ലാസിഫികേഷന്‍ ഓഫ് ലയബിലിറ്റിസ്) ആക്ട്-2017 പ്രകാരം ഇരുവര്‍ക്കുമെതിരെ നടപടി ആരംഭിച്ചതായി ഡിസിപി അറിയിച്ചു. സംഭവത്തെക്കുറിച്ച് ആദായനികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ആര്‍ബിഐ എന്നിവരെ അറിയിച്ചിട്ടുണ്ടെന്നും ഡിസിപി കൂട്ടിച്ചേര്‍ത്തു.
Keywords: Demonetised notes with Rs 62 lakh face value seized in Delhi; 2 held, New Delhi, News, Seized, Police, Arrested, National.