Traffic Rules | 'പൂവിനെ തിരിഞ്ഞു നോക്കാത്ത ആരാണ് ഇവൻ'! ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകാൻ കരീന കപൂറിനെയിറക്കി ഡെൽഹി പൊലീസ്! രസകരമായ വീഡിയോ കാണാം
Jul 17, 2022, 11:37 IST
ന്യൂഡെൽഹി: (www.kvartha.com) ഡെൽഹി ട്രാഫിക് പൊലീസ് വളരെ ജാഗ്രത പുലർത്തുകയും പൗരന്മാർ നിയമങ്ങൾ ശരിയായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. ട്രാഫിക് നിയമങ്ങളെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നതിനായി അവർ സാമൂഹ്യ മാധ്യമങ്ങളിൽ രസകരമായ പോസ്റ്റുകളും പതിവായി പങ്കിടുന്നു. ഏറ്റവും ഒടുവിലായി, അത്തരത്തിലുള്ള ഒരു വീഡിയോ ഡെൽഹി പൊലീസ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ പങ്കുവച്ചപ്പോൾ അത് വൈറലായി മാറി. വീഡിയോയിൽ പൗരന്മാർക്കിടയിൽ ട്രാഫിക് നിയമങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ബോളിവുഡ് താരം കരീന കപൂറിന്റെ പ്രശസ്തമായ ഡയലോഗാണ് ഉപയോഗിച്ചത്.
സിഗ്നൽ തെറ്റിച്ച് അമിതവേഗതയിൽ വരുന്ന കാർ ചുവന്ന ലൈറ്റ് തെളിഞ്ഞിട്ടും നിർത്താതെ പോകുന്നത് വീഡിയോയിൽ കാണാം. അപ്പോൾ കരീന കപൂറിന്റെ 'കഭി ഖുഷി കഭി ഗം' എന്ന ചിത്രത്തിലെ 'പൂ' എന്ന കഥാപാത്രം ട്രാഫികിന്റെ ചുവന്ന വെളിച്ചത്തിൽ പ്രത്യക്ഷപ്പെടുന്നു. തുടർന്ന് അവർ തന്റെ പ്രശസ്തമായ ഡയലോഗ്, കൗൻ ഹേ യെ ജിസ്‌നേ ദോബാര മുദ്ദ് കെ മുജെ നഹി ദേഖാ? (ആരാണ് എന്നെ തിരിഞ്ഞു നോക്കുക പോലും ചെയ്യാത്ത ഇവൻ?) പറയുന്നു.
ട്വീറ്റിലെ കുറിപ്പിൽ, ഡെൽഹി പൊലീസ് ഡയലോഗ് തിരുത്തി ഇങ്ങനെ എഴുതി, 'ആരാണ് ആ ട്രാഫിക് നിയമലംഘകൻ? പൂവിന് ശ്രദ്ധ ഇഷ്ടമാണ്, ട്രാഫിക് ലൈറ്റുകളും അങ്ങനെ തന്നെ!'. രസകരവും അതിലേറെ കാര്യമുള്ളതുമായ ഈ വീഡിയോ നിരവധി പേരാണ് പങ്കിടുന്നത്.
< !- START disable copy paste -->

Who's that traffic violator?
— Delhi Police (@DelhiPolice) July 16, 2022
Poo likes attention, so do the traffic lights !#RoadSafety#SaturdayVibes pic.twitter.com/ZeCJfJigcb
Keywords: Delhi Police Takes Kareena Kapoor's Help To Warn Violators About Traffic Rules; Watch, National, Newdelhi, News, Top-Headlines, Police, Kareena Kapoor, Traffic Law, Video, Latest-News, Car, Twitter.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.