'പൊലീസിനെ കണ്ട് പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയി. സംശയം തോന്നി യുവാവിനെ പിന്തുടരുകയും ദി കൊണാട് ഹോടെലിന് സമീപത്ത് നിന്ന് പിടികൂടുകയും ചെയ്തു. മറ്റൊരു പൊലീസ് സംഘം യുവതിയെ എല്‍എച്എംസി ആശുപത്രിയിലേക്ക് മാറ്റി. യുവതിക്ക് മൊഴി നല്‍കാന്‍ കഴിയാതെ വന്നതോടെ സംഭവസമയത്ത് അവിടെയുണ്ടായിരുന്ന, ആശുപത്രി സുരക്ഷാ ജീവനക്കാരനെ പൊലീസ് ചോദ്യം ചെയ്തു. എല്‍എച്എംസി ആശുപത്രിയുടെ ചുമരില്‍ കല്ലെറിയുന്ന വലിയ ശബ്ദം കേട്ടതായും ഒരാള്‍ മറ്റൊരാളെ ഫുട്പാത്തിലൂടെ വലിച്ചിഴയ്ക്കുന്നത് കണ്ടതായും ഇയാള്‍ പറഞ്ഞു. ഉടനെ തങ്ങളുടെ സൂപര്‍വൈസറെ വിവരമറിയിച്ചു.
പരിക്കേറ്റയാളുടെ തലയില്‍ നിന്ന് രക്തം വരുന്നുണ്ടായിരുന്നു, അവരെ യുവാവ് മര്‍ദിക്കുകയായിരുന്നു. ഗാര്‍ഡുകള്‍ ഇടപെട്ടപ്പോള്‍ ഓടി രക്ഷപ്പെട്ടു. ഇതിനിടെ പൊലീസും സ്ഥലത്തെത്തി പ്രതി വീണ്ടും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടി. ഇയാള്‍ക്കെതിരെ കൊലപാതകശ്രമത്തിന് പൊലീസ് കേസെടുത്തു.
ചോദ്യം ചെയ്യലില്‍ മനോജ് കുമാര്‍ കുറ്റം സമ്മതിച്ചു. താന്‍ ഉറങ്ങാനാണ് അവിടെ വന്നതെന്നും യുവതിയോട് അവിടെ നിന്ന് പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. വിസമ്മതിച്ചപ്പോള്‍, പ്രകോപിതനാകുകയും വലിയ കല്ലുകൊണ്ട് തലയില്‍ അടിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു,' പൊലീസ് പറഞ്ഞു.
Keywords: Delhi Man Tries to Kill Woman for Denying Space on Footpath to Sleep; Arrested, National,News, Top-Headlines, Newdelhi, Arrested, Woman, Police, Case, Man.