സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
വീടിന് സമീപത്ത് നിന്നും പെണ്‍കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ടുപോയ യുവാക്കാള്‍ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തില്‍ 23, 25, 35 വയസുള്ള മൂന്ന് പേര്‍ക്കെതിരേ പോക്സോ ചുമത്തി കേസെടുത്തു.
16 വയസുള്ള പെണ്‍കുട്ടി സുഹൃത്തിന്റെ വീട്ടില്‍പോയി മടങ്ങിവരികയായിരുന്നു. വസന്ത് വിഹാര്‍ മാര്‍കറ്റിന് സമീപത്തുവെച്ചാണ് പ്രതികളില്‍ രണ്ടുപേരെ കണ്ടതെന്നാണ് പെണ്‍കുട്ടി നല്‍കിയ മൊഴി. ഇവര്‍ക്കൊപ്പം മാര്‍കറ്റില്‍ ചുറ്റിത്തിരിയവേ മൂന്നാമത്തെയാള്‍ കാറുമായി എത്തുകയായിരുന്നു.
പ്രതികളിലൊരാള്‍ പെണ്‍കുട്ടിയുടെ സുഹൃത്തായിരുന്നു. പെണ്‍കുട്ടിയുമായി മഹിപാല്‍പുരിലെത്തിയ യുവാക്കള്‍ അവിടെ നിന്ന് മദ്യം വാങ്ങി. തുടര്‍ന്ന് നഗരത്തിലൂടെ കാറോടിച്ച യുവാക്കള്‍ കാറിനുള്ളില്‍വെച്ച് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. പീഡനത്തിന്റെ ദൃശ്യങ്ങളും ഇവര്‍ ചിത്രീകരിച്ചു.
സംഭവം നടന്ന് രണ്ടു ദിവസത്തിന് ശേഷം പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സ തേടിയതോടെയണ് പീഡന വിവരം പുറത്തറിയുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം എസ് ജെ ആശുപത്രി അധികൃതരാണ് പൊലീസില്‍ അറിയിച്ചത്. തുടര്‍ന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്.
Keywords: Delhi Girl Gang-Molested In Car, Accused Drove Around City, Filmed Act, New Delhi, News, Complaint, Arrested, Police, National.