Follow KVARTHA on Google news Follow Us!
ad

Police Booked | ഓടുന്ന കാറിൽ യുവതിയെ ഭർത്താവിന്റെ 3 സുഹൃത്തുക്കൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി; പൊലീസ് കേസെടുത്തു

Dehradun: Woman gang-assaulted in moving car by three of her husband’s friends #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ഡെറാഡൂൺ: (www.kvartha.com) ഓടുന്ന കാറിൽ യുവതിയെ ഭർത്താവിന്റെ മൂന്ന് സുഹൃത്തുക്കൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ജൂൺ 17ന് ഡെറാഡൂണിലെ സഹസ്‌ത്രധാരാ റോഡ് പരിസരത്താണ് സംഭവം നടന്നതായി പരാതിയുള്ളത്.
              
Dehradun: Woman gang-assaulted in moving car by three of her husband’s friends, National, Uttarakhand, Dehra Dun, News, Top-Headlines, Police, Assault, Complaint, Car, Husband, Friends.

'യുവതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ, ഭർത്താവിന്റെ രണ്ട് സുഹൃത്തുക്കൾ കൊണ്ടുവിടാമെന്ന് വാഗ്ദാനം ചെയ്ത് കാറിൽ കയറ്റി. വാഹനത്തിനുള്ളിൽ മറ്റൊരാളും ഉണ്ടായിരുന്നു. തുടർന്ന് പ്രതികൾ യുവതിക്ക് മയക്കുമരുന്ന് കലർന്ന ശീതളപാനീയം നൽകി. അത് കഴിച്ചപ്പോൾ യുവതിക്ക് ബോധം നഷ്ടപ്പെട്ടു. ഇതിനെത്തുടർന്ന്, ഓടുന്ന കാറിൽ വച്ച് അവർ യുവതിയെ മാറിമാറി ബലാത്സംഗം ചെയ്തു. ബോധം വന്നപ്പോൾ യുവതി ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു', പരാതി ഉദ്ധരിച്ച് ടൈംസ് ഓഫ് ഇൻഡ്യ റിപോർട് ചെയ്തു.

മൂന്ന് പേർക്കും പ്രതികളുമായി ഒത്തുകളിച്ചെന്ന് ആരോപിച്ച് ഭർത്താവിനുമെതിരെ യുവതി പരാതി നൽകിയിട്ടുണ്ട്. തന്നെ ബലാത്സംഗം ചെയ്ത ശേഷം പ്രതികൾ വിഷം നൽകി കൊല്ലാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മൂന്ന് പേർക്കെതിരെ ഐപിസി 323 (സ്വമേധയാ മുറിവേൽപ്പിക്കൽ), 328 (വിഷം ഉപയോഗിച്ച് മുറിവേൽപ്പിക്കൽ), 504 (മനപ്പൂർവം അപമാനിക്കൽ), 376 (ഡി) (കൂട്ടബലാത്സംഗം ചെയ്യൽ) എന്നീ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു.

'ഇത് യുവതിയുടെ രണ്ടാം വിവാഹമാണ്. അവർ 2015-ൽ തന്റെ ആദ്യ ഭർത്താവിൽ നിന്ന് വിവാഹമോചനം നേടി. താൻ വിവാഹം കഴിച്ചയാൾക്ക് ഇതിനകം മൂന്ന് കുട്ടികളുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് യുവതിയുടെ രണ്ടാം വിവാഹവും പ്രശ്‌നത്തിലാണ്', പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Keywords: Dehradun: Woman gang-assaulted in moving car by three of her husband’s friends, National, Uttarakhand, Dehra Dun, News, Top-Headlines, Police, Assault, Complaint, Car, Husband, Friends.

Post a Comment