Follow KVARTHA on Google news Follow Us!
ad

Nothing Phone | സാമൂഹ്യ മാധ്യമങ്ങളിൽ ട്രെൻഡായി #DearNothing; നതിംഗ് ഫോൺ അവതരിപ്പിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ദക്ഷിണേൻഡ്യക്കാർ; പിന്നിലെ യാഥാർഥ്യം ഇങ്ങനെ

‘DearNothing’ controversy: Why Nothing’s South Indian fanbase is unhappy#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മുംബൈ: (www.kvartha.com) ലൻഡൻ ആസ്ഥാനമായുള്ള സ്റ്റാർടപ് നതിംഗ് അതിന്റെ ഫോൺ 1 (Nothing Phone 1) പുറത്തിറക്കി മണിക്കൂറുകൾക്ക് ശേഷം, ‘#DearNothing’ എന്ന ഹാഷ്‌ടാഗ് ഇൻഡ്യയിൽ സാമൂഹ്യ മാധ്യമങ്ങളിൽ ട്രെൻഡായി. സ്മാർട്ഫോണിന്റെ വിൽപനയുമായോ ലോഞ്ച് ചെയ്യുന്ന ചടങ്ങുമായോ സവിശേഷതകളുമായോ ബന്ധമില്ലാത്ത ഹാഷ്‌ടാഗിൽ ദക്ഷിണേൻഡ്യക്കാർ വൺപ്ലസ് മുൻ സ്ഥാപകൻ കാൾ പേയുടെ പുതിയ കംപനിയായ നതിംഗിനെ പരിഹസിക്കുകയും വിമർശിക്കുകയും ചെയ്തു.

എന്നാൽ ഉപകരണത്തിന്റെ ലോഞ്ച് ദിവസം തന്നെ #DearNothing ഹാഷ്‌ടാഗ് ട്രെൻഡായതിന്റെ കാരണമെന്ത്? എന്തുകൊണ്ടാണ് ആരാധകർക്ക് കംപനിയോട് ദേഷ്യം വരുന്നത്, കുറഞ്ഞത് ട്വിറ്ററിലെങ്കിലും?. അതിനെപ്പറ്റി അറിയാം.
  
New Delhi, Latest-News, Top-Headlines, International, Trending, Mobile, Mobile Phone, Technology, Twitter, Comments, Social-Media, Viral, Controversy, India, London, ‘DearNothing’ controversy: Why Nothing’s South Indian fanbase is unhappy.


എന്താണ് യഥാർഥത്തിൽ സംഭവിച്ചത്?

ഫോൺ (1) ലോഞ്ച് ഇവന്റിന്റെ വൈകുന്നേരം ജനപ്രിയ യൂട്യൂബ് ചാനൽ ‘പ്രസാദ്ടെകിൻതെലുഗു’ ഒരു പുതിയ വീഡിയോ പുറത്തിറക്കിയതിന് ശേഷമാണ് #DearNothing പ്രചരിക്കാൻ തുടങ്ങിയത്. ഒരു തമാശ എന്ന നിലയിൽ ഉദ്ദേശിച്ച വീഡിയോയിൽ അദ്ദേഹം ഒരു വ്യാജ ഫോൺ (1)  സ്‌ക്രീനിൽ അൺബോക്‌സ് ചെയ്യുന്നത് കാണാം. തുറന്നതിന് ശേഷം ഒരു കത്ത് അല്ലാതെ അതിനകത്ത് മറ്റൊന്നും ഉണ്ടായിരുന്നില്ല. വ്യാജ കത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു, 'ഹായ് പ്രസാദ്, ഈ ഉപകരണം ദക്ഷിണേൻഡ്യക്കാർക്കുള്ളതല്ല. നന്ദി'.

നതിംഗ് അതിന്റെ പ്രമോഷനുകളിൽ ഉടനീളം ഉപയോഗിക്കുന്ന ഡോട് ഇട്ട ഫോണ്ടിനോട് സാദൃശ്യമുള്ള ഫോണ്ടാണ് ഇവിടെയും ഉപയോഗിച്ചിരുന്നത്. ഇൻഡ്യയിലെ പ്രാദേശിക യൂട്യൂബർമാർ അടക്കമുള്ള ഉള്ളടക്കങ്ങൾ   ചെയ്യുന്നവർക്ക് റിവ്യൂവിനായി നതിംഗ് ഫോൺ നൽകാത്തതിൽ പ്രതിഷേധിച്ചാണ് പ്രസാദ് വീഡിയോ നിർമിച്ചത്. എന്നാൽ റിവ്യൂവിന് ഉപകരണങ്ങൾ നൽകുന്നത് പൂർണമായും ഒരു കംപനിയുടെ പ്രത്യേകാവകാശമാണെന്നതാണ് കാര്യം.

എന്നിരുന്നാലും, പ്രസാദ് അൺബോക്‌സ് ചെയ്‌ത വ്യാജ കത്തിന്റെ സ്‌ക്രീൻഷോട് ട്വിറ്ററിൽ പ്രചരിക്കാൻ തുടങ്ങിയതോടെ കാര്യങ്ങൾ പെട്ടെന്ന് തകിടം മറിഞ്ഞു, അവിടെ നതിംഗ് ഫോണിനായി കാത്തിരിക്കുന്ന ടെക് പ്രേമികൾ ഉൾപെടെ നിരവധി ആളുകൾ ഇത് കംപനിയിൽ നിന്നുള്ള ഔദ്യോഗിക കത്തായി തെറ്റിദ്ധരിച്ചു. #DearNothing എന്ന ഹാഷ്‌ടാഗ് ട്വിറ്ററിൽ അതിവേഗം ട്രെൻഡുചെയ്യാൻ തുടങ്ങി, നൂറുകണക്കിന് ഉപയോക്താക്കൾ ട്വീറ്റുകളിലൂടെ, കംപനി ഒരിക്കലും എഴുതാത്ത കത്തിന് അവരെ വിമർശിച്ചു. ലൻഡൻ ആസ്ഥാനമായുള്ള കംപനി ഹിന്ദി വീഡിയോ നിർമാതാക്കളെ മാത്രം അനുകൂലിക്കുന്നുവെന്നും പ്രാദേശികമായുള്ളവരെ പരിഗണിക്കുന്നില്ലെന്നും  ഉപയോക്താക്കൾ കുറ്റപ്പെടുത്താൻ തുടങ്ങി.

'എന്തുകൊണ്ട് ദക്ഷിണേൻഡ്യൻ സംസ്ഥാനങ്ങളെ അവഗണിക്കുന്നു. അവർക്കും മൊബൈൽ 1 വാങ്ങാനുള്ള കഴിവുണ്ട്', എന്നായിരുന്നു ഒരു കമന്റ്. സംഭവത്തെക്കുറിച്ച് ഇതുവരെ കംപനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കത്ത് വ്യാജമാണെന്നും ഇൻഡ്യയിലെ ഒരു സമൂഹത്തെയും  ലക്ഷ്യമിട്ട് അവഹേളനപരമായ പരാമർശങ്ങളൊന്നും നടത്തിയിട്ടില്ലെന്നും വലിയ വിഭാഗം ഉപയോക്താക്കൾക്കും ഇപ്പോഴും അറിയില്ലെന്നതാണ് ഇതിലെ വാസ്തവമെന്ന് ദി ന്യൂ ഇൻഡ്യൻ എക്‌സ്പ്രസ് റിപോർട് ചെയ്തു.
അതേസമയം പല പ്രമുഖ കംപനികളും, റിവ്യൂകൾ ചെയ്യുന്ന ദക്ഷിണേൻഡ്യൻ വ്ലോഗർമാരെ അവഗണിക്കുന്നതായി ഒരു വിഭാഗം ആരോപിക്കുന്നു. ഹിന്ദി, ഇൻഗ്ലീഷ് വ്ലോഗർമാർക്ക് പരിശോധിക്കുന്നതിനും റിവ്യൂ ചെയ്യുന്നതിനും വിപണിയിലിറക്കുന്ന പുതിയ ഉപകരണങ്ങൾ സമ്മാനിക്കുമ്പോൾ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ വ്ലോഗർമാരെ പരിഗണിക്കുന്നില്ലെന്നാണ് ആക്ഷേപം. അങ്ങനെയൊരു വിവേചനം നതിങ് ഫോണിന്റെ ഭാഗത്ത് നിന്നും ഉണ്ടായത് കൊണ്ടാണ് #DearNothing ഹാഷ്ടാഗിലൂടെ എല്ലാവരും ഒത്തുചേർന്ന് പ്രതിഷേധം രേഖപ്പെടുത്തിയതെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്ന ചർചകളിൽ പറയുന്നു.

Keywords: New Delhi, Latest-News, Top-Headlines, International, Trending, Mobile, Mobile Phone, Technology, Twitter, Comments, Social-Media, Viral, Controversy, India, London, ‘DearNothing’ controversy: Why Nothing’s South Indian fanbase is unhappy.

Post a Comment