Child Missing | മധ്യപ്രദേശില്‍ നദിയില്‍ കുളിക്കാനിറങ്ങിയ 7 വയസുകാരനെ മുതല വിഴുങ്ങിയതായി നാട്ടുകാര്‍; സംഭവം നിഷേധിച്ച് വനംവകുപ്പ്; കുട്ടിക്കായി തിരച്ചില്‍ തുടരുന്നു
Jul 12, 2022, 14:20 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഭോപാല്‍: (www.kvartha.com) നദിയില്‍ കുളിക്കാനിറങ്ങിയ 7 വയസുകാരനെ മുതല വിഴുങ്ങിയതായി നാട്ടുകാര്‍. ഷിയോപൂര്‍ ജില്ലയിലെ ചമ്പല്‍ നദിയില്‍ കുളിക്കാനിറങ്ങിയ ബാലനെ മുതല നദിയിലേക്ക് വലിച്ച് കൊണ്ടുപോകുകയായിരുന്നുവെന്നും ഗ്രാമവാസികള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും പറഞ്ഞു.

സംഭവത്തെ കുറിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത് ഇങ്ങനെ: ഷിയോപൂര്‍ ജില്ലയിലെ രഘുനാഥ്പൂര്‍ പ്രദേശത്തെ റെജെത ഘട്ടിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ലക്ഷ്മണ്‍ സിംഗ് കേവാത്തിന്റെ മകന്‍ അന്തര്‍ സിംഗ് കേവത്ത് ചമ്പല്‍ നദിയില്‍ കുളിക്കാന്‍ പോയതായിരുന്നു. ഇതിനിടയില്‍ മുതല കുട്ടിയെ വലിച്ച് നദിയിലേക്ക് കൊണ്ടുപോയി. പുഴയില്‍ കുളിക്കാനിറങ്ങിയവരാണ് മുതലയെ കണ്ടത്. സംഭവം നടന്നയുടന്‍ നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് കുട്ടിക്കായി തെരച്ചില്‍ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല.
സ്ഥലത്ത് ഉണ്ടായിരുന്ന നാട്ടുകാര്‍ വടിയും കയറും വലയും ഉപയോഗിച്ച് മുതലയെ പിടികൂടി കരയില്‍ എത്തിച്ചു. മുതലയുടെ വയറ്റില്‍ കുട്ടിയുണ്ടെന്ന് ഇവര്‍ പറയുന്നു. ഗ്രാമവാസികള്‍ വൈകുന്നേരം വരെ മുതലയെ കെട്ടിയിട്ട് തീരത്ത് ഇരുന്നു. കുഞ്ഞ് പുറത്തുവരുന്നതും കാത്തിരിക്കുകയാണ് ഗ്രാമവാസികള്‍.
ഇതിനിടെ അലിഗേറ്റര്‍ ഡിപാര്‍ട്മെന്റ് സംഘം സ്ഥലത്തെത്തി. മുതലയ്ക്ക് കുട്ടിയെ ആക്രമിക്കാന്‍ കഴിയുമെന്നും എന്നാല്‍ വിഴുങ്ങാന്‍ കഴിയില്ലെന്നും ഗ്രാമവാസികളോട് വിശദീകരിച്ചെങ്കിലും ഗ്രാമവാസികള്‍ ചെവിക്കൊണ്ടില്ലെന്ന് വകുപ്പ് സംഘം പറഞ്ഞു.
എസ്ഡിആര്‍എഫ് സംഘവും കുട്ടിക്കായി തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും ഇതുവരെ ഒരു തുമ്പും ലഭിച്ചിട്ടില്ല.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.