പാലക്കാട്: (www.kvartha.com) പാലക്കാട് ഒറ്റപ്പാലം മാന്നന്നൂരില്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജ് നിര്‍മാണത്തിന് വന്ന ക്രെയിന്‍ കുടുങ്ങിയതിനെ തുടര്‍ന്ന് രൂപപ്പെട്ട ഗതാഗത തടസം പുന:സ്ഥാപിച്ചു.
നേരത്തെ സുരക്ഷാകാരണങ്ങള്‍ പരിഗണിച്ച് മാന്നന്നൂരില്‍ സിംഗിള്‍ ലൈന്‍ ട്രാഫിക് ഏര്‍പെടുത്തിയിരുന്നു. ഇതിന് പിന്നാലെ പാലക്കാട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍ ഭാഗത്തുകൂടി ട്രെയിനുകള്‍ വൈകി ഓടുകയും ചെയ്തിരുന്നു.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന്റെ ഭാഗമായാണ് ഇവിടെ ക്രെയിന്‍ കൊണ്ടുവന്നത്. ഉച്ചയോടെ ക്രെയിന്‍ കുടുങ്ങുകയായിരുന്നു. ഇതേ തുടര്‍ന്ന് ആറോളം ട്രെയിനുകളാണ് വൈകിയത്. ക്രെയിന്‍ കുടുങ്ങിയതിന് പിന്നാലെ എറണാകുളത്തുനിന്ന് ടെക്നിഷ്യന്‍ എത്തുകയും നീക്കം ചെയ്യുകയുമായിരുന്നു. ഇതോടെ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.
Keywords: Crane stuck: Rail traffic on Palakkad line disrupted; Later restored, Palakkad, News, Traffic, Protection, Kerala.