Follow KVARTHA on Google news Follow Us!
ad

Couple signs contract | 'വിവാഹ ശേഷം ചെയ്യേണ്ടതും ചെയ്യരുതാത്തതും'; കല്യാണ ചടങ്ങുകള്‍ക്ക് ശേഷം ദമ്പതികള്‍ ഒപ്പിട്ട കരാര്‍ വൈറൽ; വ്യവസ്ഥകൾ ഇങ്ങനെ!

Couple signs a contract after their wedding ceremony; See what's on the list
ന്യൂഡെല്‍ഹി: (www.kvartha.com) പാരമ്പര്യ രീതികള്‍ ലംഘിച്ച് വിവാഹം നടത്തിയ നിരവധി ദമ്പതികള്‍ ഓണ്‍ലൈനില്‍ താരങ്ങളായിട്ടുണ്ട്. അത്തരമൊരു വിവാഹം വീണ്ടും ചര്‍ചയായിരിക്കുകയാണ്. അസമില്‍ നിന്നുള്ള ശാന്തിയും മിന്റുവും വിവാഹ ശേഷം ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ഒരു പട്ടിക ഉള്‍പെടുന്ന കരാര്‍ ഒപ്പിട്ടു. 'അസം വേഡ് ലോക് ഫോടോഗ്രാഫി' അവരുടെ ഇന്‍സ്റ്റാഗ്രാം പേജിൽ ഇതിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചു . ചുവന്ന ലെഹംഗ ധരിച്ച വധു, വരനുമായി ചേര്‍ന്ന് കരാര്‍ ഒപ്പിടുന്നത് കാണാം. ഒരു വലിയ കടലാസില്‍ അച്ചടിച്ച കരാര്‍ ഒപ്പിടുമ്പോള്‍ ഇരുവരെയും സന്തോഷവാരായി കാണുന്നു.
                
Couple signs a contract after their wedding ceremony; See what's on the list, National, News, Top-Headlines, Newdelhi, Latest-News, Wedding, Viral, Video, Twitter.

വധു എല്ലാ ദിവസവും സാരി ധരിക്കണം, രാത്രി വൈകിയുള്ള പാര്‍ടികളില്‍ ഭാര്യയെ കൂട്ടാതെ പോകരുത്, ഞായറാഴ്ചത്തെ പ്രഭാതഭക്ഷണം ഭര്‍ത്താവ് ഉണ്ടാക്കണം എന്ന് കരാറിൽ പറയുന്നു. 'എപ്പോഴും വീട്ടിലെ ആഹാരം കഴിക്കണം' എന്നതും പട്ടികയിലുണ്ട്. എന്നാല്‍ ഞായറാഴ്ച ഒഴികെയുള്ള മറ്റ് ദിവസങ്ങളില്‍ ആരാണ് ഭക്ഷണം പാകം ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് പരാമര്‍ശമില്ല. എല്ലാ മാസവും ഒരു പിസ മാത്രം കഴിക്കുക, എല്ലാ ദിവസവും ജിമില്‍ പോകുക, ഓരോ 15 ദിവസത്തിന് ശേഷം ഷോപിംഗ് നടത്തുക, എല്ലാ പാര്‍ടികളിലും നല്ല ചിത്രങ്ങള്‍ എടുക്കുക എന്നിങ്ങനെ പോകുന്ന കരാറിലെ മറ്റ് വ്യവസ്ഥകള്‍.

ചില സാമൂഹ്യ മാധ്യമ ഉപയോക്താക്കള്‍ വിവാഹ ഉടമ്പടിയില്‍ അമ്പരന്നപ്പോള്‍, മറ്റു ചിലര്‍ അസ്വസ്ഥരായി. 'ഇത് വിവാഹമല്ല, കരാറാണ്', എന്നായിരുന്നു ഒരു ഉപയോക്താവിന്റെ അഭിപ്രായം. 'എല്ലാ വ്യവസ്ഥകളും ശരി. എന്നാല്‍ ദൈനംദിന സാരി ഇത്തിരി കട്ടിയായിപ്പോയി', മറ്റൊരു ഉപയോക്താവ് എഴുതി, 'രാജ്യത്ത് ഇപ്പോഴും വളരെയധികം അസമത്വം നിലനില്‍ക്കുന്നതില്‍ വളരെ സങ്കടമുണ്ട്', വേറൊരാൾ കുറിച്ചു. മറ്റൊരു സംഭവത്തിൽ ഈ വര്‍ഷം ജൂണില്‍ ഒരു വരന്‍ വിവാഹത്തിന് ശേഷം വധുവിന്റെ പാദങ്ങളില്‍ സ്പര്‍ശിക്കുന്നതിന്റെ വിവാഹ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

Keywords: Couple signs a contract after their wedding ceremony; See what's on the list, National, News, Top-Headlines, Newdelhi, Latest-News, Wedding, Viral, Video, Twitter.

Post a Comment