Follow KVARTHA on Google news Follow Us!
ad

Couple Found Dead | അള്‍ഷിമേഴ്സ് ബാധിതയായ വയോധിക വീട്ടിനുള്ളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ടനിലയില്‍; ഭര്‍ത്താവ് വീടിന് പിറകില്‍ തൂങ്ങിമരിച്ചനിലയിലും

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Vadakara,News,Dead Body,Local News,Police,Kerala,
വടകര: (www.kvartha.com) അള്‍ഷിമേഴ്സ് ബാധിതയായ വയോധികയെ വീട്ടിനുള്ളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ടനിലയിലും ഇവരുടെ ഭര്‍ത്താവിനെ വീടിന് പിറകില്‍ തൂങ്ങിമരിച്ചനിലയിലും കണ്ടെത്തി. തിരുവള്ളൂര്‍ ഗ്രാമ പഞ്ചായതിലെ കുനിവയലില്‍ കരിമ്പാലക്കണ്ടി കൃഷ്ണന്‍ (75), ഭാര്യ നാരായണി (68) എന്നിവരാണ് മരിച്ചത്.

Couple Found Dead in House, Vadakara,  News, Dead Body, Local News, Police, Kerala.Krishna, Narayani

നാരായണിയുടെ മൃതദേഹം വീട്ടിലെ മുറിയിലാണ് കാണപ്പെട്ടത്. രോഗിയായ ഭാര്യയെ കൊലപ്പെടുത്തിയശേഷം കൃഷ്ണന്‍ ആത്മഹത്യചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഓടോഡ്രൈവറായ മകന്‍ കാര്‍ത്തികേയനും ഭാര്യയും ചൊവ്വാഴ്ച വൈകുന്നേരം ഏഴുമണിക്ക് വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയില്‍ കാണുന്നത്.

മറ്റുമക്കള്‍: കവിത, കല. മരുമക്കള്‍: സിന്ധു, അശോകന്‍, ഷിജു.

വടകര ഡിവൈ എസ് പി ആര്‍ ഹരിപ്രസാദ്, സി ഐ ജിജേഷ്, എസ് ഐ നിജീഷ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഫൊറന്‍സിക് സംഘം എത്തിയശേഷം ബുധനാഴ്ച ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കും.

Keywords: Couple Found Dead in House, Vadakara,  News, Dead Body, Local News, Police, Kerala.

Post a Comment