Follow KVARTHA on Google news Follow Us!
ad

Petting Zoo | വിദേശ മൃഗങ്ങളെ വളര്‍ത്തുന്ന രാജ്യത്തെ ആദ്യത്തെ മൃഗശാല മൃഗക്ഷേമ ബോര്‍ഡ് പരിശോധിക്കും; പെരുമ്പാമ്പ് ഉള്‍പെടെയുള്ളവയെ കുട്ടികള്‍ കൈകാര്യം ചെയ്യുന്നുണ്ടെന്ന് പരാതി

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍,chennai,News,Animals,Complaint,National,
ചെന്നൈ: (www.kvartha.com) വിദേശ മൃഗങ്ങളെ വളര്‍ത്തുന്ന രാജ്യത്തെ ആദ്യത്തെ മൃഗശാല മൃഗക്ഷേമ ബോര്‍ഡ് പരിശോധിക്കും. വിദേശ മൃഗങ്ങളുടെ പെറ്റ് ഷോപായ 'ജംഗ്ലി'യില്‍ തമിഴ്‌നാട് മൃഗക്ഷേമ ബോര്‍ഡ് പരിശോധന നടത്തും.

Country’s First Exotic Animals’ Petting Zoo To Be Inspected By Animal Welfare Board, Chennai, News, Animals, Complaint, National

സന്ദര്‍ശകര്‍ക്ക്, പ്രത്യേകിച്ച് കുട്ടികള്‍ക്ക്, മൃഗങ്ങളെ കൈകാര്യം ചെയ്യാനും ഭക്ഷണം നല്‍കാനും കഴിയുന്ന ഒരു മൃഗശാലയാണ് പെറ്റിംഗ് മൃഗശാല. ഈസ്റ്റ് കോസ്റ്റ് റോഡിലെ ഇഞ്ചമ്പാക്കത്തുള്ള ഈ പെറ്റ് ഷോപില്‍ മുള്ളന്‍പന്നി, മുയലുകള്‍, ഹാംസ്റ്ററുകള്‍, ഗിനി പന്നികള്‍, തത്തകള്‍, പെരുമ്പാമ്പ് തുടങ്ങി നിരവധി വിദേശ മൃഗങ്ങള്‍ ഉണ്ട്.

കടയില്‍ 30 ഓളം വിദേശ മൃഗങ്ങളെ പ്രദര്‍ശിപ്പിക്കുന്നു. മൃഗങ്ങളെ കൈകാര്യം ചെയ്യാനും കളിക്കാനും സന്ദര്‍ശകരില്‍ നിന്ന് 399 രൂപ മുതല്‍ 9,999 രൂപ വരെ ഈടാക്കുന്നു. മൃഗങ്ങളെ വാങ്ങാന്‍ താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് കണ്‍സള്‍ടേഷന്‍ സേവനങ്ങള്‍ നല്‍കുമെന്നും അവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുമെന്നും ഷോപ് അവകാശപ്പെടുന്നു.

തമിഴ്നാട് മൃഗസംരക്ഷണ ബോര്‍ഡ് അംഗം ആന്റണി റൂബിന്‍ മൃഗക്ഷേമ ബോര്‍ഡ് ഓഫ് ഇന്‍ഡ്യയ്ക്ക് പരാതി നല്‍കിയിരുന്നു. അതിന്റെ മെമ്പര്‍ സെക്രടറി എസ് കെ ദത്ത വന്യജീവി കുറ്റ നിയന്ത്രണ ബ്യൂറോയുടെ റീജിയനല്‍ ഡെപ്യൂടി ഡയറക്ടര്‍ക്കും തമിഴ്‌നാട് മൃഗസംരക്ഷണ, വെറ്ററിനറി സര്‍വീസസ് വകുപ്പിനും ജംഗ്ലിയെ കുറിച്ച് അന്വേഷിച്ച് റിപോര്‍ട് നല്‍കാന്‍ ദത്ത ഇതിനകം കത്തയച്ചിട്ടുണ്ട്. വകുപ്പ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലായിരിക്കും പരിശോധന.

മൃഗങ്ങളെ പ്രദര്‍ശിപ്പിക്കണമെങ്കില്‍ പെര്‍ഫോമിംഗ് അനിമല്‍സ് (രെജിസ്‌ട്രേഷന്‍) നിയമങ്ങള്‍ പ്രകാരം അനുമതി വാങ്ങണമെന്നും എന്നാല്‍ ജംഗ്ലി അത് ചെയ്തിട്ടില്ലെന്നും റൂബിന്‍ മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് പേര്‍ക്ക് 3,097 രൂപയും കാമറയും നല്‍കിയാണ് ജംഗ്ലിയിലേക്ക് കടക്കാന്‍ ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

തളര്‍ന്നിരിക്കുന്ന പെരുമ്പാമ്പ് ഉള്‍പെടെയുള്ള വിദേശ മൃഗങ്ങളെ കുട്ടികള്‍ കൈകാര്യം ചെയ്യുന്നത് അവിടെ കണ്ടു. 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം കൃത്യമായ നിയന്ത്രണങ്ങളില്ലാത്ത മേഖലയാണ് വിദേശ മൃഗ വ്യാപാരം എന്നും അദ്ദേഹം പറഞ്ഞു.

തങ്ങള്‍ ഒരു നിയമവും ലംഘിച്ചിട്ടില്ലെന്നും കണ്‍സള്‍ടിംഗ് ഫീസ് മാത്രമാണ് ഈടാക്കുന്നതെന്നും എന്‍ട്രി ഫീ ഇല്ലെന്നും അതിനാല്‍ പെര്‍ഫോമിംഗ് ആനിമല്‍സ് (രെജിസ്‌ട്രേഷന്‍) നിയമങ്ങള്‍ ബാധകമല്ലെന്നും ജംഗ്ലിയുടെ ഉടമ എ ആര്‍ വിജയിനെ ഉദ്ധരിച്ച് ഐഎഎന്‍എസ് റിപോര്‍ട് ചെയ്തു. വിദേശ മൃഗങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ മാത്രമാണ് ജംഗ്ലി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Keywords: Country’s First Exotic Animals’ Petting Zoo To Be Inspected By Animal Welfare Board, Chennai, News, Animals, Complaint, National.

Post a Comment