Follow KVARTHA on Google news Follow Us!
ad

Youth Arrested | ഇന്‍സ്റ്റഗ്രാമില്‍ വ്യാജ അകൗണ്ട് നിര്‍മിച്ച് എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയെ അപമാനിച്ചെന്ന് പരാതി; യുവാവ് അറസ്റ്റില്‍

Complaint that an engineering student insulted by creating fake account on Instagram; Youth arrested#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മലപ്പുറം: (www.kvartha.com) എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയായ 19 കാരിയെ സമൂഹ മാധ്യമം വഴി അപമാനിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. കോഴിക്കോട് കക്കോടി സ്വദേശി ആദര്‍ശ് (25) ആണ് അറസ്റ്റിലായത്. യുവാവുമായി നേരത്തെ സൗഹൃദമുണ്ടായിരുന്ന പെണ്‍കുട്ടി നടത്തിയ ചാറ്റുകള്‍ ഇയാള്‍ ഇന്‍സ്റ്റഗ്രാമില്‍ യുവതിയുടെ പേരില്‍ വ്യാജ ഐഡി ഉണ്ടാക്കി വിദ്യാര്‍ഥിയുടെ കൂട്ടുകാരികള്‍ക്ക് അയച്ച് കൊടുക്കുകയായിരുന്നുവെന്നാണ് പരാതി.

News,Kerala,State,Malappuram,Kozhikode, #Short-News, Arrested,Complaint,Case,Girl,Police, police-station,Local-News,Social-Media,instagram, Complaint that an engineering student insulted by creating fake account on Instagram; Youth arrested


സൗഹൃദത്തില്‍ നിന്ന് പിന്മാറിയ ദേഷ്യത്തിനാണ് ഇയാള്‍ യുവതിയെ അപമാനിച്ചതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് കോളജില്‍ പോകാന്‍ കഴിയാത്ത സാഹചര്യമായതോടെ പെണ്‍കുട്ടി പൊന്നാനി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സൈബര്‍ സെലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ആദര്‍ശ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. കേസില്‍ അകപ്പെട്ടതോടെ ഇയാളുടെ ജോലിയും നഷ്ടപ്പെട്ടിരുന്നു.

Keywords: News,Kerala,State,Malappuram,Kozhikode, #Short-News, Arrested,Complaint,Case,Girl,Police, police-station,Local-News,Social-Media,instagram, Complaint that an engineering student insulted by creating fake account on Instagram; Youth arrested



Post a Comment