കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ നഗരത്തിലെ ഭക്ഷണശാലയ്ക്ക് തീപിടിച്ചത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി. തെക്കി ബസാറിലെ കോഫി ഹൗസിലാണ് തീപിടിത്തമുണ്ടായത്. അടുക്കളയിലെ വാള്‍ ഫാനിനാണ് തീപിടിച്ചത്.
രാവിലെ 11 മണിയോടെയാണ് സംഭവം. ഷോര്‍ട് സര്‍ക്യുടാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. അഗ്‌നിബാധയില്‍ ഫാന്‍ കത്തിനശിച്ചു. തീയും പുകയും പടര്‍ന്നതിനെ തുടര്‍ന്ന് ബര്‍ണശേരിയില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തി തീയണച്ചു.
ഈ സമയം നിരവധിയാളുകള്‍ ഇവിടെ ഭക്ഷണം കഴിക്കാനുണ്ടായിരുന്നു തീ പിടിത്തത്തെ തുടര്‍ന്ന് പുക പരന്നതിനെ തുടര്‍ന്ന് ഇവര്‍ ഇറങ്ങിയോടി. ഏകദേശം അര മണിക്കൂറോളമെടുത്ത് ഫയര്‍ഫോഴ്‌സ് തീയണച്ചു. കണ്ണുര്‍ ടൗന്‍ പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.