Follow KVARTHA on Google news Follow Us!
ad

CN Chandran says | പാര്‍ലമെന്റിനെ പ്രധാനമന്ത്രി നോക്കുകുത്തിയാക്കുന്നുവെന്ന് സി എന്‍ ചന്ദ്രന്‍

CN Chandran against Prime Minister, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) പാര്‍ലമെന്റിനെ പ്രധാനമന്ത്രി നരേന്ദ്ര മോഡി നോക്ക് കുത്തിയാക്കുകയാണെന്ന് സിപിഐ സംസ്ഥാന എക്‌സി. അംഗം സി എന്‍ ചന്ദ്രന്‍ പറഞ്ഞു. സിപിഐ കണ്ണൂര്‍ മണ്ഡലം സമ്മേളനം അഴീക്കോട് പൂതപ്പാറയില്‍ പന്ന്യന്‍ ഭരതന്‍ നഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇൻഡ്യൻ ജനാധിപത്യത്തെ വിലക്ക് വാങ്ങാന്‍ കോര്‍പറേറ്റ് ഒത്താശയോടെ പരിശ്രമിക്കുകയാണ് ബിജെപിയെന്നും സി എന്‍ ചന്ദ്രന്‍ ആരോപിച്ചു.
                                       
Latest-News, Kerala, Kannur, Top-Headlines, Politics, Political Party, Parliament, Prime Minister, Narendra Modi, CPI, CN Chandran, CN Chandran against Prime Minister.

എം അനില്‍കുമാര്‍, പി ബാലചന്ദ്രന്‍, എം ടി രൂപ, എ കെ ഉമേഷ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. പി രഘുനാഥ് രക്തസാക്ഷി പ്രമേയവും, കെ എം ഗിരീഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ എം സ്വപ്‌ന സ്വാഗതം പറഞ്ഞു.

പൊതു സമ്മേളനം സിപിഐ സംസ്ഥാന കണ്‍ട്രോള്‍ കമീഷന്‍ ചെയര്‍മാന്‍ സിപി മുരളി ഉദ്ഘാടനം ചെയ്തു. അബ്ദുൽ നിസാര്‍ സ്വാഗതം പറഞ്ഞു. പി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സി പി സന്തോഷ് കുമാര്‍, സി പി ഷൈജന്‍, താവം ബാലകൃഷ്ണന്‍, വെളോളാറ രാജന്‍, എന്‍ ഉഷ എന്നിവര്‍ പ്രസംഗിച്ചു.

Keywords: Latest-News, Kerala, Kannur, Top-Headlines, Politics, Political Party, Parliament, Prime Minister, Narendra Modi, CPI, CN Chandran, CN Chandran against Prime Minister.
< !- START disable copy paste -->

Post a Comment