ഇടുക്കി: (www.kvartha.com) പെരിയവാരെ ചോലമലയില്‍ മൂന്നുമാസം ഗര്‍ഭിണിയായ പശുവിനെ കടുവ കടിച്ചു കൊന്നു. രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. കൽപന എന്ന തോട്ടം തൊഴിലാളിയുടെ പശുവിനെയാണ് പുലി കൊലപ്പെടുത്തിയത്.
ഇവർ താമസിക്കുന്ന ലയത്തിന് സമീപത്ത് മേഞ്ഞിരുന്ന മൂന്നുമാസം ഗര്‍ഭിണിയായ പശുവിനെയാണ് ആക്രമിച്ച് കൊന്നത്. അശോക് എന്ന തോട്ടം തൊഴിലാളിയാണ് പശുവിനെ പുലി ആക്രമിക്കുന്നത് ആദ്യം കണ്ടത്. ഇയാളാണ് കല്‍പനയെയും നാട്ടുകാരെയും വിവരം അറിയിച്ചത്.
എസ്റ്റേറ്റിലെ ദിവസവേതന ജോലിക്കാരിയാണ് കൽപന. തന്‍റെ രണ്ടുകുട്ടികളുമായി മതാപിതാക്കള്‍ക്കൊപ്പമാണ് യുവതി താമസിക്കുന്നത്. മക്കളുടെ പഠനത്തിന് പണം കണ്ടെത്തിയിരുന്നത് പശുവിനെ വളര്‍ത്തിയാണ്. വരുമാനം നിലച്ചതോടെ എന്തുചെയ്യുമെന്ന അറിയാതെ വിഷമിക്കുകയാണ് യുവതിയും കുടുംബവും.
അതേസമയം, ചോലമലയില്‍ മാത്രം കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന പശുക്കളുടെ എണ്ണം അഞ്ചായി. കന്തസ്വാമി, മുത്തുരാജ് എന്നിവരുടെ രണ്ട് പശുക്കളും മാരി എന്നയാളുടെ ഒരു പശുവുമാണ് കടുവയുടെ ആക്രമണത്തില്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മുത്തുരാജിന്റെ ഒരു പശുവിന് നഷ്ടപരിഹാരം ലഭിച്ചെങ്കിലും മറ്റൊന്നിനും ഇതുവുവരെ പണം നല്‍കാന്‍ അധിക്യതര്‍ തയ്യറായിട്ടില്ലെന്ന് ഉടമകൾ പറയുന്നു.
തുടര്‍ചയായുള്ള കടുവയുടെ ആക്രമണം തടയാന്‍ വനം വകുപ്പ് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയ നേതാക്കള്‍ പ്രശ്നങ്ങള്‍ക്ക് വേണ്ട പരിഹാരം കാണുന്നതിന് ഇടപെല്‍ നടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Keywords: News,Kerala,State,Idukki,Animals,tiger,Cow,Killed,attack,Local-News, Cholamala: Three-month pregnant cow bitten and killed by tiger