Accused Arrested | മട്ടാഞ്ചേരിയില്‍ കുട്ടികളെ മര്‍ദിച്ച് പണം തട്ടിയെടുത്തെന്ന് ബന്ധുവിന്റെ പരാതി; യുവാവ് അറസ്റ്റില്‍

 



എറണാകുളം: (www.kvartha.com) ലുലു ഷോപിംഗ് മോളില്‍ പോയി മടങ്ങി വരികയായിരുന്ന 16 വയസുള്ള കുട്ടികളെ മട്ടാഞ്ചേരി ലോബോ ജംഗഷനില്‍വച്ച് തടഞ്ഞ് നിര്‍ത്തി മര്‍ദിച്ച് പണം തട്ടിയെടുത്തെന്ന കേസില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. കുട്ടികളില്‍ നിന്ന് 4000 രൂപയാണ് ഇയാള്‍ തട്ടിയെടുത്തതെന്ന് പരാതിയില്‍ പറയുന്നു.

അന്‍സല്‍ ശാ(23)നെയാണ് മട്ടാഞ്ചേരി അസിസ്റ്റന്‍ഡ് കമീഷനര്‍ വി ജി രവീന്ദ്രനാഥ്, പൊലീസ് ഇന്‍സ്പെക്ടര്‍ തൃതീപ് ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കുട്ടികളുടെ ബന്ധു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി വരവേയാണ് യുവാവ് പൊലീസിന്റെ പിടിയിലായത്. 

Accused Arrested | മട്ടാഞ്ചേരിയില്‍ കുട്ടികളെ മര്‍ദിച്ച് പണം തട്ടിയെടുത്തെന്ന് ബന്ധുവിന്റെ പരാതി; യുവാവ് അറസ്റ്റില്‍


എസ്ഐമാരായ ആര്‍ രൂപേഷ്, മുകുന്ദന്‍, ജോസഫ് ഫാബിയാന്‍, എഎസ്ഐ സത്യന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ജീവന്‍, സിവില്‍ പൊലീസ് ഓഫിസര്‍ സുനില്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ഇയാള്‍ വേറെയും കേസുകളില്‍ പ്രതിയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Keywords: News,Kerala,State,Youth,Arrest,Police,Case,Assault,Local-News, Children assaulted case; Accused arrested 


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia