പഴയങ്ങാടി: (www.kvartha.com) ഏണിപ്പടിയില്‍ നിന്നും വീണ് പത്തുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പഴയങ്ങാടി മാട്ടൂലിലാണ് ദാരുണമായ സംഭവം നടന്നത്. മുഹിയുദ്ദീന്‍ ജുമാമസ്ജിദിന് സമീപത്തെ ലിസ ബിന്‍ത് ഷാജഹനാണ് മരണമടഞ്ഞത്.
ഏണിപ്പടിയില്‍ കയറി കളിക്കുന്നതിനിടെ കുഞ്ഞ് അബദ്ധത്തില്‍ വീഴുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. യു ഷാജഹാന്‍-മുഹൈറ ദമ്പതികളുടെ മകളാണ് ലിസ.
Keywords: Latest-News, Kerala, Kannur, Top-Headlines, Obituary, Died, Child, Dead, Child died after falling from ladder while playing.
< !- START disable copy paste -->