Cherian Philip | സംസ്ഥാനത്ത് എല്‍ ഡി എഫ് കേന്ദ്രങ്ങളിലും നേതാക്കള്‍ക്കുനേരെയും ഉണ്ടായ ബോംബാക്രമണങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങളെല്ലാം വഴിമുട്ടി; ഈ കേസുകളിലെയെല്ലാം യഥാര്‍ഥ പ്രതികളെ പൊലീസിന് അറിയാമെന്ന് ചെറിയാന്‍ ഫിലിപ്
Jul 13, 2022, 21:31 IST
തിരുവനന്തപുരം: (www.kvartha.com) സെക്രടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫിസ് പൊലീസ് ആസ്ഥാനമാക്കി മാറ്റിയിരിക്കുകയാണെന്നും അവിടെ നിന്നുള്ള ചിലരുടെ നിര്‍ദേശപ്രകാരമാണ് പൊലീസ് കേസെടുക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്.
പ്രതികള്‍ സിപിഎം പ്രവര്‍ത്തകരാണെങ്കില്‍ കേസ് മരവിപ്പിക്കുകയോ അവസാനിപ്പിക്കുകയോ ചെയ്യുന്നു. പ്രമാദമായ പല കേസുകളിലും പ്രതികള്‍ കണ്‍മുമ്പിലുണ്ടെങ്കിലും അവരെ ഒളിപ്പിച്ചു നിര്‍ത്തുന്നത് പൊലീസാണെന്നും ഫിലിപ് ആരോപിച്ചു.
കണ്ണൂരിലെ ബോംബാക്രമണങ്ങള്‍ ഇപ്പോഴും ഒരു തുടര്‍കഥയാണ്. എ കെ ജി സെന്ററിലെ പടക്കമേറ്, പിണറായിയിലെ മുഖ്യമന്ത്രിയുടെ വീടിന് സമീപത്തെ ബോംബാക്രമണം, തലശ്ശേരിയില്‍ കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗ വേദിക്കരികില്‍ ബോംബു പൊട്ടിയത്, കോഴിക്കോട് സി പി എം ഓഫിസില്‍ പി മോഹനനു നേരെ നടന്ന ബോംബേറ് തുടങ്ങിയവയെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ വഴിമുട്ടി നില്‍ക്കുന്നത് യഥാര്‍ഥ പ്രതികളെ പൊലീസിന് അറിയാവുന്നതു കൊണ്ടാണ്.
രാഷ്ട്രീയവല്‍കരണം മൂലം പൊലീസ് നിഷ്‌ക്രിയമാവുകയും നിയമവാഴ്ച തകരുകയും ചെയ്തിരിക്കുന്നു. പാര്‍ടി താല്പര്യം സംരക്ഷിക്കുന്ന ആജ്ഞാനുവര്‍ത്തികളായ പൊലീസ് മേധാവികള്‍ക്ക് മാത്രം ഉയര്‍ന്ന പദവിയും സ്ഥാനക്കയറ്റവും ലഭിക്കുന്നു. നിഷ്പക്ഷവും നീതിപൂര്‍വകവുമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് വാഴപ്പിണ്ടി കോര്‍പറേഷന്‍ എംഡിയാകേണ്ടിവരുമെന്നും ഫിലിപ് പരിഹസിക്കുന്നു.
ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്മാരുടെ ഗ്രൂപിസം മൂലം പൊലീസ് സേന പല വഴിക്കാണ് നീങ്ങുന്നത്. രാഷ്ട്രീയ, ജാതി, മത താല്പര്യങ്ങള്‍ക്കനുസരിച്ചുള്ള വിഭാഗീയതയാണ് ഇപ്പോള്‍ താഴേതട്ടു വരെ വ്യാപിച്ചിട്ടുള്ളതെന്ന് 'ചെറിയാന്‍ ഫിലിപ് പ്രതികരിക്കുന്നു' എന്ന യുട്യൂബ് ചാനലിലൂടെ അദ്ദേഹം ആരോപിച്ചു.
Keywords: Cherian Philip alleged that, in many cases the investigation stopped because the police knew the accused, Thiruvananthapuram, News, Politics, Criticism, LDF, Congress, Kerala, Video.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.