Follow KVARTHA on Google news Follow Us!
ad

Borrowing limit enhanced | സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കേരളത്തിന് ആശ്വാസം; സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ജിഎസ്ഡിപിയുടെ 5 ശതമാനമായി കേന്ദ്രസർകാർ ഉയർത്തി; നടപടികൾ കൂടുതൽ കർശനമാക്കി

Central Govt. raised the borrowing limit of Kerala to 5% GSDP#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) കോവിഡ്-19 മഹാമാരി മൂലം സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കേരളത്തിന് ആശ്വാസമായി, കേന്ദ്രം സർകാർ സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (GSDP) മൂന്ന് മുതൽ അഞ്ച് ശതമാനം വരെ കടമെടുക്കൽ പരിധി വർധിപ്പിച്ചു. കേരളത്തിനൊപ്പം ആവശ്യമായ നാല് പരിഷ്‌കരണ നടപടികളും നടപ്പാക്കിയ ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾക്കും മൂന്ന് നടപടികൾ നടപ്പാക്കിയ ആന്ധ്രാപ്രദേശ്, ഒഡീഷ, മധ്യപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങൾക്കും ഇതോടെ നേട്ടമുണ്ടാകും.
  
News, National, Kerala, Ccentral government has raised the borrowing limit of Kerala to 5% GSDP, New Delhi, India, News, Top-Headlines, Economic Crisis, Kerala, Central Government, COVID-19, State, Government.

കോവിഡ് പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കേരളത്തിന് കൂടുതൽ പണം കണ്ടെത്തുന്നതിനുള്ള സാധ്യതയാണ് ഇത് വഴി തുറന്നുകിട്ടിയിരിക്കുന്നത്. വായ്പാ പരിധി ഉയർത്താൻ സംസ്ഥാനങ്ങളെ സഹായിക്കും എന്നത് കേന്ദ്രസർകാർ കഴിഞ്ഞ വർഷം നടത്തിയ പ്രഖ്യാപനങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു. കേരളം ഉൾപെടെയുള്ള സംസ്ഥാനങ്ങൾ കേന്ദ്രത്തോട് നിരന്തരം ഇത് ആവശ്യപ്പെട്ടു വരികയായിരുന്നു. ഈ സാഹചര്യത്തിലാണ് ആകെ ആഭ്യന്തര ഉൽപാദനത്തിന്റെ മൂന്നു ശതമാനം മാത്രമേ കടമെടുക്കാൻ പാടുള്ളു എന്ന നിബന്ധന മാറ്റി അത് അഞ്ച് ശതമാനമാക്കി ഉയർത്താൻ കേന്ദ്രം തീരുമാനിച്ചത്.

അഞ്ച് ശതമാനമായി ഉയർത്തിയപ്പോൾ കേന്ദ്രം ചില നിബന്ധനകൾ മുന്നോട്ട് വച്ചിരുന്നു. മൂന്നു ശതമാനത്തിൽ നിന്ന് നാല് ശതമാനമായി സംസ്ഥാനങ്ങൾക്ക് അവരുടെ വായ്പാ പരിധി ഉയർത്താം എന്നതായിരുന്നു കേന്ദ്രത്തിന്റെ നിർദേശം. ഇത് നാല് ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനത്തിലേക്ക് എത്തണമെങ്കിൽ കേന്ദ്രത്തിന്റെ നാല് നിബന്ധനകൾ പാലിക്കണമെന്നായിരുന്നു അന്ന് മന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞത്.

'ഒറ്റ രാജ്യം ഒറ്റ റേഷൻ കാർഡ്' എന്നതിലേക്ക് കൂടുതൽ നടപടികൾ സംസ്ഥാനം സ്വീകരിക്കണമെന്നതായിരുന്നു ആദ്യ നിബന്ധന. 'വൈദ്യുതി സബ്സിഡി' കർഷകർക്ക് നേരിട്ട് ബാങ്ക് അകൗണ്ട് വഴി നൽകുക എന്നതായിരുന്നു രണ്ടാമത്തേത്. വ്യവസായസൗഹൃദ നടപടികൾ എന്ന നിലയിൽ കേന്ദ്രം ചില നിർദേശങ്ങൾ മുമ്പോട്ട് വച്ചിരുന്നു. അത് സംസ്ഥാനങ്ങൾ നടപ്പാക്കണമെന്നതായിരുന്നു മൂന്നാമത്തെ നിർദേശം. ന​ഗരങ്ങളിലും മറ്റും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഒരു മിനിമം പ്രോപർടി ടാസ്ക് ഉൾപെടെ നിശ്ചയിച്ച് മുമ്പോട്ട് പോകുക എന്നതായിരുന്നു നാലാമത്തെ നിബന്ധന.

മറ്റെല്ലാ സംസ്ഥാനങ്ങളുടെയും കടമെടുക്കൽ പരിധി ജിഎസ്ഡിപിയുടെ നാല് ശതമാനം ആണ്. ഈ ആറ് സംസ്ഥാനങ്ങൾക്ക് ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിൽ വായ്പ എടുക്കാം. എന്നാൽ, കടമെടുത്ത തുക ഈ സംസ്ഥാനങ്ങൾക്ക് 'ആത്മ നിർഭർ ഭാരത്' ഒഴികെയുള്ള ഏത് വികസന പദ്ധതികൾക്കും ഉപയോഗിക്കാം.
കേരളത്തിന് 18,087 കോടിക്ക് മുകളിൽ അധിക തുക വായ്പയെടുക്കാൻ കേന്ദ്രം അനുവദിക്കും

അതേസമയം, 2021-22 വർഷത്തേക്കുള്ള വിഭജനത്തിന് ശേഷമുള്ള റവന്യൂ കമ്മി (PDRD) ഗ്രാന്റിന്റെ മൂന്നാം ഗഡുവായി 1,657.58 കോടി രൂപ കേരളത്തിന് ലഭിച്ചിട്ടുണ്ട്. മൂന്നാം ഗഡു പുറത്തിറക്കിയതോടെ, സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങളിൽ മൊത്തം 29,613 കോടി പിഡിആർഡി ഗ്രാന്റായി അനുവദിച്ചു.
ചരക്ക് സേവന നികുതി (GSD) നഷ്ടപരിഹാര കുറവ് അഞ്ച് വർഷത്തേക്ക് കൂടി നീട്ടണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം ശനിയാഴ്ച നടക്കുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ കേരള ധനമന്ത്രി കെ എൻ ബാലഗോപാൽ ഉന്നയിക്കും.

വിഭജനത്തിനു ശേഷമുള്ള സംസ്ഥാനങ്ങളുടെ റവന്യൂ അകൗണ്ടുകളിലെ വിടവ് നികത്താൻ 15-ാം ധനകാര്യ കമീഷന്റെ ശുപാർശകൾ പ്രകാരമാണ് ഗ്രാന്റുകൾ അനുവദിക്കുന്നത്. 12 ഗഡുക്കളായി 2021-22ൽ 17 സംസ്ഥാനങ്ങൾക്ക് മൊത്തം 1,18,452 കോടി രൂപ പിഡിആർഡി ഗ്രാന്റ് നൽകാൻ ശുപാർശ ചെയ്തിരുന്നു. ജൂണിലെ മൂന്നാം ഗഡുവായി 1,657.58 കോടി രൂപയുണ്ടെങ്കിൽ, 2021 ഏപ്രിൽ-ജൂൺ കാലയളവിൽ കേരളത്തിന് ഇതുവരെ ലഭിച്ചത് 4,972.74 കോടി രൂപയാണ്.

അതേസമയം സംസ്ഥാനങ്ങളുടെ കടമെടുപ്പുമായി ബന്ധപ്പെട്ട നടപടികൾ കേന്ദ്രസർകാർ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനങ്ങൾ ഉണ്ടാക്കുന്ന പ്രത്യേക കംപനികൾക്ക് വായ്പകൾ നൽകില്ല. വായ്പ പരിധി മറികടക്കാൻ മറ്റു മാർഗങ്ങൾ തേടാൻ സംസ്ഥാനങ്ങൾക്ക് ഇനി അനുമതിയില്ല. ധനക്കമ്മി മൂന്ന് ശതമാനം എന്ന നയം ശക്തമാക്കും. സാമൂഹ്യ ക്ഷേമ പദ്ധതികളുടെ തുക വക മാറ്റിയാൽ തുടർന്നുള്ള വർഷം കേന്ദ്ര വിഹിതം അനുവദിക്കില്ല.

Keywords: News, National, Kerala, Ccentral government has raised the borrowing limit of Kerala to 5% GSDP, New Delhi, India, News, Top-Headlines, Economic Crisis, Kerala, Central Government, COVID-19, State, Government. 

Post a Comment