Follow KVARTHA on Google news Follow Us!
ad

Caught on Camera | പട്ടാപ്പകല്‍ റോഡിലൂടെ നടന്നുപോകുന്ന സ്ത്രീയെ പിറകിലൂടെ വന്ന് കയറിപ്പിടിച്ച് യുവാവ്; കുതറിമാറിയപ്പോള്‍ അയാള്‍ ചെയ്തത്; വൈറലായി ഞെട്ടിപ്പിക്കുന്ന വീഡിയോ

#ഇന്നത്തെ വാര്‍ത്തകള്‍,#ലോകവാര്‍ത്തകള്‍,Islamabad,News,Social Media,Video,CCTV,Woman,World,
ഇസ്ലാമബാദ്: (www.kvartha.com) റോഡിലൂടെ നടന്നുപോകുന്ന സ്ത്രീയെ പിറകിലൂടെ വന്ന് കയറിപ്പിടിച്ച് യുവാവ്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായി. ബുര്‍ഖ ധരിച്ച്, റോഡിന്റെ നടുവിലൂടെ നടന്നുപോവുകയായിരുന്ന ഒരു സ്ത്രീയെ ആണ് വീഡിയോയില്‍ കാണുന്നത്.

Caught on Camera: Outrage in Pakistan After Man Gropes Burqa-clad Woman Walking on Street in Islamabad, Islamabad, News, Social Media, Video, CCTV, Woman, World

അവര്‍ക്കു പിറകിലൂടെ പെട്ടെന്നാണ് ഒരാള്‍ ഓടി വന്നത്. അയാള്‍ പുറകില്‍നിന്നും അവരുടെ ദേഹത്ത് കയറിപ്പിടിച്ചു. അവര്‍ കുതറുമ്പോള്‍, മാറിടത്തില്‍ ബലമായി പിടിച്ചു നിന്ന അയാളെ അവര്‍ കുതറിത്തെറിപ്പിച്ചു. അതോടെ അയാള്‍ മുന്‍വശത്തേക്ക് ഓടിരക്ഷപ്പെട്ടു.

പാകിസ്താനി സോഷ്യല്‍ മീഡിയയില്‍ ആണ് വീഡിയോ പ്രചരിച്ചത്. തലസ്ഥാനമായ ഇസ്ലാമബാദിലാണ് ഈ സംഭവമുണ്ടായതെന്ന് പാകിസ്താന്‍ ടി വി ചാനലായ ജിയോ ടി വി റിപോര്‍ട് ചെയ്തു. സെക്ടര്‍ 1-10 ലാണ് സംഭവം നടന്നതെന്നും റിപോര്‍ടില്‍ വ്യക്തമാക്കുന്നു.

സംഭവസ്ഥലത്തുള്ള ഒരു സിസിടിവി കാമറയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം പതിഞ്ഞിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ അടക്കം നിരവധി പേര്‍ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തു. നിസ്സഹായയായ സ്ത്രീ പേടിച്ചരണ്ടുനില്‍ക്കുന്ന സിസിടിവി വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ചയ്ക്ക് വഴിവച്ചിരുന്നു.

സ്ത്രീയോട് അപമര്യാദയായി പെരുമാറിയ പുരുഷനെ കണ്ടെത്തി ഉചിതമായ ശിക്ഷ നല്‍കേണ്ടത് പാകിസ്താനിലെ എല്ലാ ആണുങ്ങളുടെയും കര്‍ത്തവ്യമാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ഹാമിദ് മിര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് കമന്റ് നല്‍കി. സ്തീകളടക്കം നിരവധി പേര്‍ ഈ സംഭവത്തിലെ കുറ്റവാളിയെ കണ്ടെത്തണമെന്ന് സര്‍കാറിനോട് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ രംഗത്തുവരികയും ചെയ്തു.

പാകിസ്താനിലെ ഒരു മെട്രോ സ്റ്റേഷനു പുറത്ത് നിരവധി പുരുഷന്‍മാര്‍ ചേര്‍ന്ന് ഒരു സ്ത്രീയെ കയറിപ്പിടിക്കുന്നതും ഉപദ്രവിക്കുന്നതുമായ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ വര്‍ഷം പുറത്തുവന്നിരുന്നു.

Keywords: Caught on Camera: Outrage in Pakistan After Man Gropes Burqa-clad Woman Walking on Street in Islamabad, Islamabad, News, Social Media, Video, CCTV, Woman, World.

Post a Comment