Question controversy | സര്‍വകലാശാല പരീക്ഷയ്ക്ക് ജാതിയുമായി ബന്ധപ്പെട്ട ചോദ്യം വിവാദമായി; വൈസ് ചാന്‍സലര്‍ അന്വേഷണത്തിന് ഉത്തരവിട്ടു
Jul 15, 2022, 15:12 IST
ചെന്നൈ: (www.kvartha.com) പെരിയാര്‍ യൂനിവേഴ്‌സിറ്റി പരീക്ഷയ്ക്ക് ജാതിയുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ചത് വിവാദമായി. വ്യാഴാഴ്ച നടന്ന ഒന്നാം വര്‍ഷ പരീക്ഷയുടെ ചോദ്യപേപറിലാണ് ജാതിയുമായി ബന്ധപ്പെട്ട ചോദ്യം ഉണ്ടായിരുന്നത്. വൈസ് ചാന്‍സലര്‍ ജഗന്നാഥന്‍ ഇത് സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. നാല് ജാതി ഓപ്ഷനുകൾ നൽകി, 'തമിഴ്‌നാട്ടിലെ താഴ്ന്ന ജാതി ഏതാണ്' എന്നായിരുന്നു ചോദ്യം.
'1800 മുതല്‍ 1947 വരെ തമിഴ്‌നാട്ടിലുണ്ടായിരുന്ന സ്വാതന്ത്ര്യ പ്രസ്ഥാനം', എന്ന വിഷയത്തില്‍ പരീക്ഷയെഴുതുന്ന ഒന്നാം വര്‍ഷ (രണ്ടാം സെമസ്റ്റര്‍) എംഎ ഹിസ്റ്ററി വിദ്യാര്‍ഥികളോടാണ് ജാതിയെ കുറിച്ചുള്ള ചോദ്യം ചോദിച്ചത്.
മറ്റൊരു സര്‍വകലാശാലയാണ് ചോദ്യം തയ്യാറാക്കിയതെന്നും ഇതുമായി ബന്ധപ്പെട്ട് തനിക്ക് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. 'പരീക്ഷയ്ക്കുള്ള ചോദ്യപേപറുകള്‍ തയ്യാറാക്കുന്നത് പെരിയാര്‍ സര്‍വകലാശാലയല്ല. മറ്റ് സര്‍വകലാശാലകളിലെയും കോളജുകളിലെയും അധ്യാപകരാണ്. സാധാരണയായി, ചോദ്യപേപര്‍ ചോര്‍ച ഒഴിവാക്കാന്‍, ഞങ്ങള്‍ പരീക്ഷയ്ക്ക് മുമ്പ് ചോദ്യപേപര്‍ വായിക്കാറില്ല. വിവാദമായ ചോദ്യവുമായി ബന്ധപ്പെട്ട് എനിക്ക് ഒരു വിവരവും ലഭിച്ചില്ല. ഇതേക്കുറിച്ച് അന്വേഷിക്കും. ചോദ്യപേപര്‍ സജ്ജീകരിച്ച പരീക്ഷാ കണ്‍ട്രോളറില്‍ നിന്ന് ഞങ്ങള്‍ റിപോര്‍ട് തേടുകയാണ്. വീണ്ടും പരീക്ഷ നടത്തുന്നതിനെക്കുറിച്ച് ഞങ്ങള്‍ ആലോചിക്കുന്നില്ല', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
< !- START disable copy paste -->

Keywords: Latest-News, National, Top-Headlines, Controversy, Examination, Tamil Nadu, Religion, University, Education, Allegation, Question Controversy, Periyar University, Caste-related question in Periyar University examination stokes row, Vice Chancellor orders probe.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.