Follow KVARTHA on Google news Follow Us!
ad

SC Verdict | 'പൊലീസ് രാജ് ആയി ഇൻഡ്യ മാറരുത്'; പുതിയ ജാമ്യ നിയമം വേണമെന്ന് സുപ്രീം കോടതി

‘Can’t be a police State’: Supreme Court calls for new bail law #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) അന്വേഷണ ഏജൻസികൾ കൊളോണിയൽ കാലഘട്ടത്തിന്റെ ചിന്താഗതി പോലെ പ്രവർത്തിക്കുന്ന 'പൊലീസ് രാജ്' ആയി ഇൻഡ്യ മാറരുതെന്ന് സുപ്രീം കോടതി. അനാവശ്യമായ അറസ്റ്റുകൾ ഒഴിവാക്കാൻ ജാമ്യാപേക്ഷകൾ ലഘൂകരിക്കാൻ പ്രത്യേക ജാമ്യ നിയമം കൊണ്ടുവരുന്നത് പരിഗണിക്കണമെന്ന് (പ്രത്യേകിച്ച് ആരോപിക്കപ്പെടുന്ന കുറ്റത്തിന് കീഴിലുള്ള പരമാവധി ശിക്ഷ ഏഴ് വർഷം വരെ തടവ് ലഭിക്കുന്ന കേസുകളിൽ) കോടതി കേന്ദ്ര സർകാരിനോട് നിർദേശിച്ചു. പൊലീസ് അറസ്റ്റ് ചെയ്യുന്നത് പതിവായതിനാൽ രാജ്യത്തെ ജയിലുകൾ വിചാരണ തടവുകാരാൽ നിറഞ്ഞിരിക്കുകയാണെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, എംഎം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
              
‘Can’t be a police State’: Supreme Court calls for new bail law, National, Newdelhi, News, Top-Headlines, Supreme Court, Investigates, Bail, Law, Police, Case, Arrest, Custody.

ചട്ടങ്ങൾ പ്രത്യേകമായി വിലക്കാത്ത പക്ഷം ജാമ്യാപേക്ഷകൾ രണ്ടാഴ്ചക്കകം തീർപ്പാക്കണമെന്നും മുൻകൂർ ജാമ്യാപേക്ഷകൾ ആറാഴ്ചയ്‌ക്കകം തീർപ്പാക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. സിബിഐ അറസ്റ്റ് ചെയ്ത വ്യക്തിയുടെ കേസിൽ വിധി പറയവെയാണ് ബെഞ്ച് ഇക്കാര്യം പറഞ്ഞത്. സ്വാതന്ത്ര്യത്തിന് മുമ്പ് ക്രിമിനൽ നടപടിച്ചട്ടത്തിലെ വ്യവസ്ഥകളിൽ ചില മാറ്റങ്ങളോടെ രാജ്യത്തെ ക്രിമിനൽ ക്രിമിനൽ നടപടിച്ചട്ടം ഇന്നും ഏതാണ്ട് അതേ രൂപത്തിലാണെന്ന് വിഷയം കേൾക്കുന്നതിനിടെ കോടതി നിരീക്ഷിച്ചു. സാമൂഹിക പ്രവർത്തകരും രാഷ്ട്രീയക്കാരും മാധ്യമപ്രവർത്തകരും ഉൾപെടെ നിരവധി വിചാരണത്തടവുകാരുടെ ജാമ്യാപേക്ഷ കണക്കിലെടുത്ത് പുതിയ ജാമ്യ നിയമം രൂപീകരിക്കുന്നത് പരിഗണിക്കാനുള്ള ശുപാര്ശയ്ക്ക് പ്രാധാന്യം നൽകുമെന്നും സുപ്രീം കോടതി പറഞ്ഞു.

അറസ്റ്റ് സംബന്ധിച്ച പുതിയ നിയമം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ബെഞ്ച് പറഞ്ഞു. ആളുകളെ അറസ്റ്റുചെയ്യുന്നതിന് മുമ്പ് സിആർപിസിയുടെ 41, 41 എ വകുപ്പുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കോടതി നിർദേശം നൽകി. അറസ്റ്റിനുള്ള കാരണങ്ങൾ രേഖപ്പെടുത്തേണ്ടത് പൊലീസ് ഉദ്യോഗസ്ഥന്റെ കടമയാണ്. അന്വേഷണ ഏജൻസികൾ നേരത്തെ നൽകിയ ഉത്തരവുകൾ പാലിക്കുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തി.

അറസ്റ്റും ജാമ്യവും സംബന്ധിച്ച് അന്വേഷണ ഏജൻസികൾക്കും കീഴ്‌ക്കോടതികൾക്കും നിർദേശങ്ങൾ പുറപ്പെടുവിച്ച ബെഞ്ച്, ഒരേ കുറ്റം ചുമത്തപ്പെട്ട വ്യക്തികളെ ഒരേ കോടതിയോ വ്യത്യസ്ത കോടതികളോ ഒരിക്കലും വ്യത്യസ്തമായി പരിഗണിക്കരുതെന്ന് അടിവരയിട്ടു. യുകെയിലെയും യുഎസിലെ ചില സംസ്ഥാനങ്ങളിലെയും ജാമ്യ നിയമങ്ങൾ കോടതി ഉദ്ധരിച്ചു.

വിവിധ അറസ്റ്റുകളും ജാമ്യാപേക്ഷകൾ നീണ്ടുനിൽക്കുന്നതും ഇത്തരം വിഷയങ്ങളോടുള്ള ജുഡീഷ്യൽ സമീപനത്തിന്റെ വസ്തുനിഷ്ഠതയെയും ഫലപ്രാപ്തിയെയും കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയരുന്ന ഘട്ടത്തിലാണ് രാജ്യത്തെ ക്രിമിനൽ നിയമശാസ്ത്രം നവീകരിക്കാൻ വിഭാവനം ചെയ്യുന്ന കോടതി ഉത്തരവ് വരുന്നത്. പഴയ ട്വീറ്റുകളുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകനും വസ്തുതാ പരിശോധകനുമായ മുഹമ്മദ് സുബൈറിനെ അടുത്തിടെ അറസ്റ്റ് ചെയ്തതോ ഭീമ-കൊറേഗാവ് കേസിൽ വരവര റാവു, സുധാ ഭരദ്വാജ് എന്നിവരുൾപെടെ നിരവധി പ്രതികളുടെ ജാമ്യം നിരസിച്ചതും ജാമ്യ നിയമവ്യവസ്ഥയെ ബാധിക്കുന്ന പ്രശ്നം ഉയർത്തിക്കാട്ടിയിരുന്നു. 84 കാരനായ ആദിവാസി അവകാശ പ്രവർത്തകൻ സ്റ്റാൻ സ്വാമി ഭീമ-കൊറേഗാവ് കേസിൽ കഴിഞ്ഞ വർഷം ജൂലൈ അഞ്ചിന് മുംബൈയിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ മരിച്ചു. ഏഴുവർഷത്തിൽ താഴെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് സുബൈർ ഇപ്പോൾ അറസ്റ്റിലാണ്.

Keywords: ‘Can’t be a police State’: Supreme Court calls for new bail law, National, Newdelhi, News, Top-Headlines, Supreme Court, Investigates, Bail, Law, Police, Case, Arrest, Custody. 
< !- START disable copy paste -->

Post a Comment