Follow KVARTHA on Google news Follow Us!
ad

Bus Overturns | ജാമുയില്‍ മിലിടറി പൊലീസ് സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ടു; 23 ജവാന്മാര്‍ക്ക് പരിക്ക്

Bus carrying BMP jawans from Muzaffarpur overturns in Bihar's Jamui#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

പട്‌ന: (www.kvartha.com) ജാമുയില്‍ ബീഹാര്‍ മിലിടറി പൊലീസ് (ബിഎംപി) സഞ്ചരിച്ച ബസ് മറിഞ്ഞു. അപകടത്തില്‍ 23 ജവാന്മാര്‍ക്ക് പരിക്കേറ്റു. മുസാഫര്‍പൂരില്‍ നിന്ന് ജാമുയിയിലേക്ക് പോയ വാഹനം മലയ്പൂര്‍ മേഖലയില്‍ എത്തിയപ്പോള്‍ മറിയുകയായിരുന്നു. 

ജവാന്‍മാരെ സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ എല്ലാവരുടെയും നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വാഹനത്തില്‍ 32 സൈനികരുണ്ടെന്നാണ് ലഭിച്ച വിവരം. ഡ്രൈവര്‍ ഉറങ്ങിയതാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

News,National,India,Bihar,Patna,Military,Soldiers,Accident,bus,Injured,Minister, hospital, Bus carrying BMP jawans from Muzaffarpur overturns in Bihar's Jamui


മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പരിപാടിയുടെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് ബിഎംപി ജവാന്മാരുമായി ബസ് ജാമുയിയിലെത്തിയത്. മുഖ്യമന്ത്രിയുടെ സംരക്ഷണത്തിലായി ജമുയി പൊലീസ് ലൈനിലേക്ക് പോകുകയായിരുന്നു ബസ്. 

Keywords: News,National,India,Bihar,Patna,Military,Soldiers,Accident,bus,Injured,Minister, hospital, Bus carrying BMP jawans from Muzaffarpur overturns in Bihar's Jamui

Post a Comment