Follow KVARTHA on Google news Follow Us!
ad

Explosive Attack | സ്‌ഫോടകവസ്തു എറിഞ്ഞു: ആര്‍എസ്എസ് കാര്യാലയത്തിന്റെ ജനല്‍ചില്ല് തകര്‍ന്നു; പൊലീസ് അന്വേഷണമാരംഭിച്ചു

Bomb attack against Payyannur RSS office#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


പയ്യന്നൂര്‍: (www.kvartha.com) പയ്യന്നൂരില്‍ ആര്‍എസ്എസ് കാര്യാലയമായ രാഷ്ട്രഭവന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞതായി പരാതി. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. ഉഗ്രശക്തിയുള്ള സ്‌ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം. സംഭവസമയത്ത് പയ്യന്നൂര്‍ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന കാര്യാലയത്തില്‍ ആരുമില്ലാത്തതിനാല്‍ ആളപായമൊന്നും ഉണ്ടായില്ല.

ഓഫീസിന്റെ മുന്‍വശത്തെ ജനല്‍ചില്ലുകള്‍ തകര്‍ന്നിട്ടുണ്ടെന്നും ബോംബേറില്‍ ഫര്‍ണിചറുകള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ടെന്നും പരാതിയില്‍ പറഞ്ഞു. അക്രമത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ആര്‍എസ്എസ് നേതൃത്വം ആരോപിച്ചു. 

പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പയ്യന്നൂര്‍ ഡിവൈഎസ് പി കെ ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം സ്ഥലം ക്യാംപ് ചെയ്യുന്നുണ്ട്. ഉഗ്രശേഷിയുടെ സ്റ്റീല്‍ ബോംബാണ് പൊട്ടിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കണ്ണൂരില്‍ നിന്നും എത്തുന്ന ഫോറന്‍സിക് വിഭാഗം പരിശോധാന നടത്തും. ഇതോടൊപ്പം പയ്യന്നൂര്‍ മേഖലയില്‍ ബോംബുകള്‍ക്കായി ഡോഗ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ വ്യാപകമായ റെയ്ഡും നടത്തുമെന്ന് പൊലീസ് അറിയിച്ചു.

News,Kerala,State,Payyannur,attack,RSS,BJP,Politics,party,Police,CPM,Top-Headlines, Bomb attack against Payyannur RSS office


നേരത്തെ സിപിഎം - ബിജെപി ഇസംഘര്‍ഷം നിലനിന്നിരുന്ന പയ്യന്നൂരില്‍ കഴിഞ്ഞ കുറെക്കാലമായി ഏറ്റുമുട്ടലുകള്‍ നടന്നിട്ടില്ല. എന്നാല്‍ ഇപ്പോഴുണ്ടായ സംഭവം ജനങ്ങളില്‍ ആശങ്കയുണര്‍ത്തിയിട്ടുണ്ട്. പയ്യന്നൂരില്‍ നിന്നും ഉയര്‍ന്നുവന്ന പാര്‍ടി ഫന്‍ഡ് വിവാദത്തില്‍ നിന്നും അണികളുടെ ശ്രദ്ധതിരിക്കുന്നതിനാണ് സിപിഎം നേതൃത്വം അക്രമം നടത്തുന്നതെന്ന് ബിജെപി ആരോപിച്ചു. 

കൊലക്കത്തി രാഷ്ട്രീയത്തിന് ഇരയായ കുന്നരുവിലെ സിപിഎം പ്രവര്‍ത്തകന്‍ ധനരാജ് രക്തസാക്ഷിത്വദിനാചരണം ഞായറാഴ്ച കുന്നരുവില്‍ നടന്നിരുന്നു. സിപി.എം സംസ്ഥാന സെക്രടറിയേറ്റ് അംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്ത രക്തസാക്ഷിത്വ പൊതുസമ്മേളനത്തിന് മുന്നോടിയായി ബഹുജനറാലിയും പുഷ്പാര്‍ചയും നടന്നിരുന്നു. 100 കണക്കിനാളുകളാണ് പരിപാടിയില്‍ പങ്കെടുത്തത്.

Keywords: News,Kerala,State,Payyannur,attack,RSS,BJP,Politics,party,Police,CPM,Top-Headlines, Bomb attack against Payyannur RSS office

Post a Comment