Follow KVARTHA on Google news Follow Us!
ad

Inspection at School | മേലുദ്യോഗസ്ഥന്റെ മിന്നല്‍ പരിശോധന; ഹിന്ദിയില്‍ നിന്ന് ഇൻഗ്ലീഷിലേക്ക് ഒരു വരി പരിഭാഷപ്പെടുത്താനാവാതെ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വെള്ളംകുടിച്ചു; വീഡിയോ വൈറൽ

Bihar school headmaster fails to translate a line from Hindi to English; Video goes viral#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
പാട്‌ന: (www.kvartha.com) സബ് ഡിവിഷണല്‍ ഓഫീസറുടെ (SDO) മിന്നല്‍ പരിശോധനയില്‍ ഒരുസ്‌കൂളിലെ പ്രധാന അധ്യാപകന് ഇൻഗ്ലീഷ് വ്യാകരണവുമായി ബന്ധപ്പെട്ട ലളിതമായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനായില്ല. ബീഹാറിലെ മോതിഹാരി ജില്ലയിലെ ഒരു സ്‌കൂളില്‍ നടന്ന സംഭവത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. വീഡിയോയില്‍, എസ്ഡിഒ ഹെഡ്മാസ്റ്ററോട് ലളിതമായ വിവര്‍ത്തന ചോദ്യം ചോദിക്കുന്നത് കാണാം, അതിന് ശരിയായ ഉത്തരം നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.
  
Patna, News, Top-Headlines, National, Investigates, Hindi, School, Education, Teacher, Government, Video, Bihar school headmaster fails to translate a line from Hindi to English; Video goes viral.

മോതിഹാരി ജില്ലയിലെ പക്ഡിദയാല്‍ ബ്ലോക് മേഖലയിലുള്ള സര്‍കാര്‍ സ്‌കൂളിലാണ് സംഭവം. പ്രദേശത്തെ ചില സ്‌കൂളുകളില്‍ അപ്രതീക്ഷിത പരിശോധന നടത്താന്‍ എസ്ഡിഒ രവീന്ദ്ര കുമാര്‍ എത്തിയിരുന്നു. ചൈത പഞ്ചായതിലെ സ്‌കൂള്‍ സന്ദര്‍ശിക്കുന്നതിനിടെ എസ്ഡിഒ നേരെ ക്ലാസ് മുറിയിലേക്ക് പോയി. തുടര്‍ന്ന് ക്ലാസ് എടുത്തുകൊണ്ടിരുന്ന അസിസ്റ്റന്റ് ടീചര്‍ മുകുള്‍ കുമാറിനോട് ക്ലെയിമേറ്റും (Climate) വെതറും (Weather) തമ്മിലുള്ള വ്യത്യാസം ചോദിച്ചു. അധ്യാപകന് ഉത്തരംമുട്ടി.

ഇതിനുശേഷം എസ്ഡിഒ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വിശ്വനാഥ് റാമിന്റെ മുറിയിലേക്ക് പോയി. അദ്ദേഹം ചോദിച്ച ചില അടിസ്ഥാന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതില്‍ ഹെഡ്മാസ്റ്ററും പരാജയപ്പെട്ടു. വീഡിയോയില്‍, എസ്ഡിഒ ഹെഡ്മാസ്റ്ററോട് ഒരു അടിസ്ഥാന വിവര്‍ത്തന ചോദ്യം ചോദിക്കുന്നതും അതിന് ശരിയായ ഉത്തരം നല്‍കാന്‍ കഴിയാത്ത ഹെഡ്മാസ്റ്ററെയും കാണാം. ഈ ക്ലിപ് സംസ്ഥാനത്തെ വിദ്യാഭ്യാസ മികവിന്റെ അവസ്ഥയെക്കുറിച്ച് രക്ഷിതാക്കളില്‍ ആശങ്കയിലാക്കിയിട്ടുണ്ട്.

വീഡിയോ 30,000-ലധികം കാഴ്ചകൾ നേടി. 'അധ്യാപകര്‍ക്ക് സ്വയം പഠിക്കുന്നില്ല. വിദ്യാഭ്യാസ വകുപ്പ് അധ്യാപകര്‍ക്ക് സമയാസമയങ്ങളില്‍ കൃത്യമായ പരിശീലനം നല്‍കണം,' പരിശോധനയ്ക്ക് ശേഷം രവീന്ദ്രകുമാര്‍ പറഞ്ഞു.
Keywords: Patna, News, Top-Headlines, National, Investigates, Hindi, School, Education, Teacher, Government, Video, Bihar school headmaster fails to translate a line from Hindi to English; Video goes viral.

Post a Comment