Follow KVARTHA on Google news Follow Us!
ad

Invitation to PM's function | പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പരിപാടിയിലേക്ക് 4 വർഷം മുമ്പ് മരിച്ച എംഎൽഎയ്ക്കും ക്ഷണം!

Bihar MLA, who died 4 years back, invited to PM Modi's function #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
പട്ന: (www.kvartha.com) പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൊവ്വാഴ്ച ബീഹാർ സന്ദർശിക്കുകയാണ്. വൈകുന്നേരം അഞ്ച് മണിക്ക് പട്‌ന വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രിയെ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഗവർണർ ഫാഗു ചൗഹാൻ, നിയമസഭാ സ്പീകർ വിജയ് കുമാർ സിൻഹ എന്നിവർ സ്വീകരിക്കും. ബീഹാർ നിയമസഭാ മന്ദിരത്തിന്റെ ഒരു വർഷത്തെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് 40 അടി ഉയരമുള്ള ശതാബ്ദി സ്മാരക സ്തംഭം നരേന്ദ്ര മോദി അനാച്ഛാദനം ചെയ്യും
         
Bihar MLA, who died 4 years back, invited to PM Modi's function, National, News, Top-Headlines, Patna, Bihar, Prime Minister, Narendra Modi, MLA, Congress.

അതിനിടെ നിയമസഭയിൽ നടക്കുന്ന പരിപാടിയിലേക്ക് ക്ഷണക്കത്ത് അയച്ചതിൽ വൻ പിഴവ് സംഭവിച്ചു. പരിപാടിയിലേക്ക് നിയമസഭാംഗമായിരുന്ന അബ്ദുൽ ഹയ്യ് പയാമിക്കും ഉദ്യോഗസ്ഥർ ക്ഷണക്കത്ത് അയച്ചു. കത്ത് കിട്ടിയപ്പോൾ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ഞെട്ടി.പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകരും അത്ഭുതം പ്രകടിപ്പിച്ചു. കാരണമെന്തെന്നാൽ അബ്ദുൽ ഹയ്യ് നാല് വർഷം മുമ്പ് മരിച്ചിരുന്നു.

പരിപാടിയിൽ പങ്കെടുക്കാൻ നിയമസഭയിലെ മുൻ അംഗങ്ങൾക്കും ഇപ്പോഴത്തെ അംഗങ്ങൾക്കും ക്ഷണക്കത്തുകൾ അയച്ചിട്ടുണ്ട്. പരിപാടിയുടെ മുഖ്യസംഘാടകൻ സ്പീകർ വിജയ് കുമാർ സിൻഹയാണ്. അതിനാൽ ക്ഷണക്കത്ത് അയക്കേണ്ട ചുമതലയും നിയമസഭയിലെ ഉദ്യോഗസ്ഥർക്കായിരിക്കുമെന്നത് സ്വാഭാവികം. ഉദ്യോഗസ്ഥരുടെ പക്കൽ ലഭ്യമായ വിവരങ്ങളിലെ പിഴവാണ് ഇങ്ങനെ സംഭവിച്ചതിന് കാരണമായതെന്നാണ് പറയുന്നത്. 1985ൽ മധുബാനി ജില്ലയിലെ ലൗകാഹ അസംബ്ലിയിൽ നിന്ന് കോൺഗ്രസ് ചിഹ്നത്തിൽ വിജയിച്ചാണ് അബ്ദുൽ ഹയ്യ് പയാമി നിയമസഭയിലെത്തിയത്.

Keywords: Bihar MLA, who died 4 years back, invited to PM Modi's function, National, News, Top-Headlines, Patna, Bihar, Prime Minister, Narendra Modi, MLA, Congress.

Post a Comment