സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ബിഹാറിലെ അറാറിയ ജില്ലയിലുള്ള ഭഗ്വാന്‍പുര്‍ പഞ്ചായതില്‍ കഴിഞ്ഞദിവസമാണ് സംഭവം. കുട്ടിയുടെ പിതാവ് അക്ബറാണ് അധ്യാപകരെ ഭീഷണിപ്പെടുത്തിയത്. ഇതിന്റെ വീഡിയോ പുറത്തുവന്നു.
24 മണിക്കൂറിനകം മകള്‍ക്ക് യൂനിഫോമിനുള്ള പണം ലഭിച്ചില്ലെങ്കില്‍ വടിവാളുമായി വീണ്ടും സ്‌കൂളിലെത്തുമെന്ന് അധ്യാപകരെ ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ മടങ്ങിയത്. സ്‌കൂളില്‍ ക്ലാസുകള്‍ നടക്കുന്നതിനിടെയാണ് സംഭവം. മകള്‍ക്ക് യൂനിഫോം വാങ്ങാന്‍ പണം ലഭിക്കാതിരുന്നതോടെയാണ് ഇയാള്‍ വടിവാളുമായെത്തി അധ്യാപകരെ ഭീഷണിപ്പെടുത്തിയത്.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. സ്‌കൂള്‍ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. സ്‌കൂള്‍ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
Keywords: Bihar Man Barges Into Classroom With Sword After Daughter Is Denied Uniform, Bihar, Teachers, Threatened, Police, Complaint, Video, National.