Follow KVARTHA on Google news Follow Us!
ad

EP Jayarajan's Statement | യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ വധശ്രമ കേസ്; മുഖ്യമന്ത്രിക്കെതിരായ അതിക്രമം തടയാനാണ് ശ്രമിച്ചതെന്ന് പൊലീസിന് ഇപി ജയരാജന്റെ മൊഴി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Police,statement,Chief Minister,Pinarayi vijayan,Kerala,
തിരുവനന്തപുരം : (www.kvartha.com) മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ വധശ്രമ കേസില്‍ ഇപി ജയരാജന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ അതിക്രമം തടയാനാന്‍ മാത്രമാണ് ശ്രമിച്ചതെന്ന് ജയരാജന്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

Attempted murder case against Youth Congress workers; EP Jayarajan's statement to police that he tried to prevent violence against Chief Minister, Thiruvananthapuram, News, Police, Statement, Chief Minister, Pinarayi vijayan, Kerala


യൂത് കോണ്‍ഗ്രസ് ജയരാജനെതിരെ നല്‍കിയ പരാതികള്‍ തള്ളിയ പൊലീസ് അത്തരം പരാതികള്‍ നിലനില്‍ക്കില്ലെന്ന നിലപാടിലാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിക്രമം നടത്തിയ പ്രതികളെ തടഞ്ഞതിന് കേസെടുക്കാനാവില്ലെന്നും പ്രത്യേക സംഘം എഡിജിപിക്ക് നല്‍കിയ റിപോര്‍ടില്‍ പറയുന്നു.

എന്നാല്‍ പൊലീസിന്റെ നിലപാടിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിയതിന് ഇ പി ജയരാജനെതിരെ കേസെടുക്കില്ലെന്ന നിലപാട് രണ്ട് നീതിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ നിയമപരമായ വഴി തേടുമെന്നും അദ്ദേഹം പറഞ്ഞു.

Keywords: Attempted murder case against Youth Congress workers; EP Jayarajan's statement to police that he tried to prevent violence against Chief Minister, Thiruvananthapuram, News, Police, Statement, Chief Minister, Pinarayi vijayan, Kerala.

Post a Comment