തൃശൂര്‍: (www.kvartha.com) മിണ്ടാപ്രാണികളെ പട്ടിണിക്കിട്ട് മണ്ണുത്തി വെറ്ററിനറി സര്‍വകലാശാലയില്‍ തൊഴിലാളി സമരം. ഫാമിലെ 150 ഓളം വരുന്ന ജീവനക്കാരാണ് മൃഗങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കാതെ ഈ ക്രൂരത നടത്തുന്നതെന്ന് അധികൃതര്‍ പറഞ്ഞു. സമരത്തിന്റെ ഭാഗമായി പശുക്കളെ കറക്കുന്നത് തൊഴിലാളികള്‍ നിര്‍ത്തിവച്ചിട്ടുണ്ട്. പശുത്തൊഴുത്തിലെ ഉള്‍പെടെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നില്ലെന്നും ആരോപിച്ചു.
3000ലേറെ പക്ഷി മൃഗാദികളുള്ള ഫാമിലാണ് ജീവനക്കാരുടെ ക്രൂരമായ സമരം. മൃഗങ്ങളും പക്ഷികളും പട്ടിണിയിലായതോടെ, വിദ്യാര്‍ഥികളെ ജോലിയേല്‍പിച്ചിരിക്കുകയാണ് സര്‍വകലാശാല. ഒന്നും രണ്ടും ബിരുദ വിദ്യാര്‍ഥികളെയാണ് പരിചരണ ചുമതല ഏല്‍പിച്ചിരിക്കുന്നത്.
ഈ മാസം ആദ്യം പാല്‍പാത്രം നീക്കിവയ്ക്കാന്‍ ഒരു ജീവനക്കാരനോട് അധികൃതര്‍ ആവശ്യപ്പെട്ടതോടെയാണ് സമരത്തിന് കാരണമായ സംഭവങ്ങളുടെ തുടക്കം. വിസമ്മതിച്ച ജീവനക്കാരനെ സ്ഥലം മാറ്റിയിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ച് തുടങ്ങിയ സമരമാണ് നാല് ദിവസങ്ങള്‍ക്ക് ശേഷവും തുടരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Keywords: News,Kerala,State,Thrissur,Animals,Strike,Allegation,Complaint,Students,Thrissur Veterinary University, Assault to mute animals in Thrissur Veterinary University, Strike by starving the animals