Follow KVARTHA on Google news Follow Us!
ad

Department report | ദമ്പതികൾ പൊലീസ് അതിക്രമത്തിനിരയായെന്ന സംഭവം: പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് വകുപ്പ് തല റിപോര്‍ട്

Assault against couples: Department report that police did not fail#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) തലശേരിയില്‍ ദമ്പതികള്‍ക്കെതിരെ സദാചാര പൊലീസ് ആക്രമണം നടന്നതായുള്ള പരാതിയില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് തലശേരി എ എസ് പിയുടെ റിപോർട്. സ്റ്റേഷനിലെ സിസിടിവിയില്‍ പൊലീസ് പ്രത്യുഷിനെ മര്‍ദിക്കുന്ന ദൃശ്യങ്ങളില്ലെന്നാണ് റിപോര്‍ടില്‍ പറയുന്നത്. തലശേരി കടല്‍ പാലത്ത് വെച്ച് പ്രത്യൂഷിന്റെ ഭാര്യ മേഘയെ അറസ്റ്റ് ചെയ്യുമ്പോള്‍ വനിത പൊലീസ് ഉണ്ടായിരുന്നതായും ഇതില്‍ വീഴ്ചപറ്റിയിട്ടില്ലെന്നും വകുപ്പ് തല അന്വേഷണ റിപോര്‍ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കേസിലെ ഒന്നാം പ്രതി പ്രത്യുഷിനെ അറസ്റ്റ് ചെയ്യുമ്പോഴും അതിന് ശേഷവും ഉള്ളത് ഒരേ മുറിവാണെന്നും പൊലീസ് പറയുന്നു. സ്റ്റേഷനില്‍ കൊണ്ടുപോയി പൊലീസ് മര്‍ദിച്ചുവെന്ന് പ്രത്യുഷ് പരാതിപ്പെട്ടിരുന്നു.
  
Kannur, Kerala, News, Top-Headlines, Thalassery, Couples, Complaint, Police, Case, Assault against couples: Department report that police did not fail.

റിപോർട് കണ്ണൂര്‍ സിറ്റി പൊലീസ് കമീഷ്ണര്‍ ആര്‍ ഇളങ്കോ ഡിഐജിയ്ക്ക് കൈമാറി. കഴിഞ്ഞ അഞ്ചിനാണ് തലശേരിയില്‍ കടല്‍പ്പാലം കാണാന്‍ പോയ പ്രത്യുഷ്, ഭാര്യ മേഘ എന്നിവരെ പൊലീസ് ആക്രമിച്ചെന്നാണ് പരാതി. രാത്രി കടല്‍പ്പാലം കാണാനെത്തിയ ഇരുവരെയും പൊലീസ് ചോദ്യം ചെയ്യുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നെന്നാണ് ആരോപണം. ഇത് ചോദ്യം ചെയ്തതോടെ പ്രത്യുഷിനെ മര്‍ദിക്കുകയും കേസെടുക്കുകയും ചെയ്തെന്ന് ഭാര്യ മേഘ ആരോപിച്ചിരുന്നു. അതേസമയം സംഭവത്തിന്റെ നിര്‍ണായക മെഡികല്‍ രേഖകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

പൊലീസ് കേസില്‍ പ്രതിയാക്കി ജയിലില്‍ അടച്ച പ്രത്യുഷിന് ദേഹമാസകലം പരിക്കേറ്റെന്ന് തെളിയിക്കുന്നതായിരുന്നു മെഡികല്‍ രേഖകൾ. പ്രത്യുഷാണ് തങ്ങളെ ആക്രമിച്ചതെന്ന പൊലീസ് വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഇത്. പ്രത്യുഷിന് ദേഹമാസകലം പരിക്കേറ്റുവെന്ന് വൂണ്ട് സര്‍ടിഫികറ്റില്‍ വ്യക്തമാക്കുന്നു. 'ഇടത് കണ്ണിന് താഴെ രക്തം കല്ലിച്ച നിലയിലാണ്. ഇവിടെ ചതവുണ്ട്. ഇടത് കാലിനും വലത് മുട്ടിന് താഴെയും തോളിനും പരിക്കേറ്റ പാടുകളുണ്ട്. വലത് കൈയ്ക്ക് ചതവും, ഇടത് കൈയിലും നെഞ്ചിലും പുറക് വശത്തും ഉരഞ്ഞ പാടുകളും ഉണ്ട്', റിപോർട് പറയുന്നു. പ്രത്യുഷിനെ പൊലീസ് മുഷ്ടി ചുരുട്ടി ഇടിച്ചെന്നും ബൂട് കൊണ്ട് ചവിട്ടി എന്നുമായിരുന്നു ഭാര്യയുടെ പരാതി.

പൊലീസ് അകാരണമായി മര്‍ദിക്കുകയും അസഭ്യ വര്‍ഷം നടത്തുകയുമായിരുന്നുവെന്ന് കാണിച്ച് പ്രത്യുഷിന്റെ ഭാര്യ മേഘ മുഖ്യമന്ത്രിക്കും ഡിജിപിക്കും വനിതാ കമീഷനും മനുഷ്യാവകാശ കമീഷനും പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് വകുപ്പുതല അന്വേഷണ റിപോര്‍ട് തങ്ങള്‍ക്കെതിരാണെങ്കില്‍ നിയമനടപടി തുടരുമെന്ന് ദമ്പതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Keywords: Kannur, Kerala, News, Top-Headlines, Thalassery, Couples, Complaint, Police, Case, Assault against couples: Department report that police did not fail. < !- START disable copy paste -->

Post a Comment