S Sajayakumar | ഏഷ്യാനെറ്റ് ന്യൂസ് കാമറാമാന്‍ എസ് സജയകുമാര്‍ നിര്യാതനായി
Jul 9, 2022, 20:49 IST
ADVERTISEMENT
കൊല്ലം: (www.kvartha.com) ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം ബ്യൂറോയിലെ കാമറാമാന്‍ എസ് സജയകുമാര്‍ നിര്യാതനായി. 37 വയസായിരുന്നു. കൊല്ലം ഇരവിപുരം സ്വദേശിയാണ്.
ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട്, കൊച്ചി, കൊല്ലം ബ്യൂറോകളില്‍ ജോലി ചെയ്തിട്ടുണ്ട്. സജയന്‍ പകര്‍ത്തിയ ദൃശ്യങ്ങളിലൂടെ നിരവധി ന്യൂസ് സ്റ്റോറികളും പരിപാടികളും ശ്രദ്ധേയമായിട്ടുണ്ട്. മികച്ച കാമറാമാനായ സജയന്‍ നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.
അപര്‍ണയാണ് ഭാര്യ. അത്മജ സജയന്‍ മകളാണ്. സംസ്‌കാരം ഞായറാഴ്ച കൊല്ലം പോളയത്തോട് ശ്മശാനത്തില്‍ നടക്കും.
Keywords: Asianet News cameraman S Sajayakumar passed away, Kollam, News, Dead, Obituary, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

