Follow KVARTHA on Google news Follow Us!
ad

AKG Center Attack | എകെജി സെന്റര്‍ ആക്രമണം: എങ്ങുമെത്താതെ അന്വേഷണം; 17 നാള്‍ പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്

AKG Center Attack: Even on the 17th day, police could not find the accused#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com) എകെജി സെന്ററിനുനേരെ ആക്രമണം നടത്തിയിട്ട് 17 ദിവസം ആയിട്ടും അന്വേഷണം പെരുവഴിയില്‍. സിസിടിവി ദൃശ്യങ്ങളും പടക്കശാലകളും കേന്ദ്രീകരിച്ച് അന്വേഷിച്ചിട്ടും അക്രമിയെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. എറിഞ്ഞത് സ്‌ഫോടക ശേഷി കുറഞ്ഞ ഏറുപടക്കം പോലുള്ള വസ്തുവെന്ന പ്രാഥമിക ഫോറന്‍സിക് റിപോര്‍ട് സിപിഐഎമിന് തിരിച്ചടിയായി.

ആക്രമണത്തില്‍ കോന്‍ഗ്രസിനുമേല്‍ എല്‍ഡിഎഫ് കന്‍വീനര്‍ ഇ പി ജയരാജന്‍ തന്നെ പഴി ചാരി. കള്ളന്‍ കപ്പലില്‍ തന്നെയെന്ന് കോന്‍ഗ്രസ് തിരിച്ചടിച്ചു. സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടും പ്രതിയെ പിടികൂടാത്തതില്‍ വ്യാപക വിമര്‍ശനമാണ് പൊലീസിനെതിരെ ഉയരുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും ചില സൂചനകളുണ്ടെന്നും മാത്രമാണ് അന്വേഷണ സംഘം അറിയിക്കുന്നത്.

ആഭ്യന്തര വകുപ്പിനും, പൊലീസിനും ഒരുപോലെ തലവേദനയാവുകയാണ് എകെജി സെന്ററിന് നേരെയുള്ള ആക്രമണം. 50 ഓളം സിസിടിവി ദൃശ്യങ്ങളും 1000 ലേറെ ഫോണ്‍ രേഖകളും പരിശോധിച്ചെങ്കിലും ഇതുവരെ ഫലമുണ്ടായില്ല. 

അക്രമി സഞ്ചരിച്ച വാഹനത്തിന്റെ നമ്പര്‍ തിരിച്ചറിയാന്‍ ദൃശ്യങ്ങളില്‍ കൂടുതല്‍ വ്യക്തത ഉണ്ടാക്കാന്‍ സി ഡിറ്റിന്റെ സഹായം തേടിയിരുന്നു ഉദ്യോഗസ്ഥര്‍. ഫേസ്ബുക് പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ ഒരു യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും തുമ്പൊന്നും കിട്ടിയില്ല. സംശയം തോന്നിയ മറ്റ് നിരവധി പേരെയും ചോദ്യം ചെയ്ത് വിട്ടയച്ചു.

ആക്രമണത്തിന് പിന്നില്‍ കോന്‍ഗ്രസാണെന്ന് ഉറപ്പിച്ച് പറഞ്ഞ ജയരാജനടക്കമുള്ള നേതാക്കള്‍ നിലപാട് പിന്നീട് മയപ്പെടുത്തി. അന്വേഷണത്തിന് സമയമെടുക്കുമെന്നാണ് മാധ്യമങ്ങളെ കണ്ട സിപിഎം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്.

News,Kerala,State,Thiruvananthapuram,Congress,CPM,Politics,Police,Criticism, Enquiry, Top-Headlines,CM, AKG Center Attack: Even on the 17th day, police could not find the accused


ജൂണ്‍ 30 ന് രാത്രി 11.45-ഓട് കൂടിയാണ് മോടോര്‍ ബൈകില്‍ തനിച്ചെത്തിയ ആള്‍ പൊലീസ് കാവലുള്ള സിപിഎം ആസ്ഥാനത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞതെന്നാണ് കണ്ടെത്തല്‍. രണ്ടു ഡിവൈഎസ്പിമാര്‍ ഉള്‍പെടുന്ന പ്രത്യേക സംഘം തലകുത്തി നിന്ന് അന്വേഷിച്ചിട്ടും കോളിളക്കമുണ്ടാക്കിയ കേസിലെ പ്രതി ദുരൂഹതകള്‍ ഉയര്‍ത്തി കാണാമറയത്ത് തുടരുന്നു. 

മുഖ്യമന്ത്രി തന്നെ അന്വേഷണത്തില്‍ സാവകാശം കൊടുത്തതിനാല്‍ അന്വേഷണം കൃത്യമായി നടത്തുകയാണെന്നാണ് പ്രത്യേക സംഘത്തിന്റെ വാദം. എന്നാല്‍ സമയമെടുത്തുള്ള അന്വേഷണമെന്ന സര്‍കാര്‍ വാദത്തെ സംശയത്തില്‍ നിര്‍ത്തി, ആഭ്യന്തര വകുപ്പിന്റെ വീഴ്ചയെന്ന കുറ്റപ്പെടുത്തല്‍ ഉയര്‍ത്തുകയാണ് പ്രതിപക്ഷം.

Keywords: News,Kerala,State,Thiruvananthapuram,Congress,CPM,Politics,Police,Criticism, Enquiry, Top-Headlines,CM, AKG Center Attack: Even on the 17th day, police could not find the accused


Post a Comment