ബെംഗ്‌ളൂറു: (www.kvartha.com) ജിഎസ്ടി വര്‍ധനവിന് കര്‍ണാടക മില്‍ക് ഫെഡറേഷന്‍ (കെഎംഎഫ്) തൈര്, ലസി, മോര് എന്നിവയുടെ വില കുറച്ചു. 'പൊതുജനങ്ങളുടെ താല്‍പര്യം' കണക്കിലെടുത്ത് വര്‍ധനവ് പിന്‍വലിക്കുന്നതായി തിങ്കളാഴ്ച രാത്രി പ്രഖ്യാപിച്ചു.
10 രൂപയില്‍ നിന്ന് 12 രൂപയായി ഉയര്‍ത്തിയ 200 ഗ്രാം തൈരിന്റെ വില പിന്നീട് 10.50 രൂപയായി കുറച്ചു. ഫെഡറേഷന്‍ പുതുക്കിയ നിരക്ക് പ്രഖ്യാപിച്ചതിന് ശേഷം ഒരു ലിറ്റര്‍ തൈരിന്റെ വില 46 രൂപയ്ക്ക് പകരം 45 രൂപയാകും.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് തൈര്, മോര്, ലസി തുടങ്ങിയ പായ്ക് ചെയ്ത പാലുല്‍പന്നങ്ങളുടെ വില കെഎംഎഫ് പുതുക്കി നിശ്ചയിച്ചത്. ജിഎസ്ടിയില്‍ 5 ശതമാനം വര്‍ധനവുണ്ടായതിനെ തുടര്‍ന്നാണ് വില വര്‍ധിച്ചതെങ്കിലും മുഖ്യമന്ത്രിയുടെ നിര്‍ഗേശത്തെ തുടര്‍ന്നാണ് വില പരിഷ്‌കരിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ജിഎസ്ടി കൗന്‍സില്‍ തീരുമാനിച്ച പ്രകാരം ജൂലൈ 18 മുതല്‍ പുതുക്കിയ ജിഎസ്ടി നിരക്കുകള്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ സംസ്ഥാനങ്ങളോട് ജൂലൈ 13ന് കേന്ദ്ര സര്‍കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. പുതുക്കിയ നിരക്കുകള്‍ പ്രകാരം, 200 മിലി മോര് പായ്കറ്റിന് 7.50 രൂപ, 200 മിലി ടെട്രാ പാകിന് 10.50 രൂപയും ആകും. ഒരു ബോടിലിന് 13 രൂപയ്ക്ക് പകരം 12.50 രൂപയാകും. 200 മിലി ലസിയുടെ വില 11 രൂപയ്ക്ക് പകരം 10.50 രൂപയാകും.