FIR registered | 17 വര്‍ഷത്തിന് ശേഷം 2 ഫാർമസി ഉടമകള്‍ക്കെതിരെ പൊലീസ് കേസെടുത്തു; നടപടി കോടതി നിര്‍ദേശപ്രകാരം; സംഭവം ഇങ്ങനെ

 



പാട്‌ന: (www.kvartha.com) 17 വര്‍ഷം മുമ്പ് കാലഹരണപ്പെട്ട മരുന്നുകള്‍ 70 രൂപയ്ക്ക് വിറ്റെന്ന പരാതിയിൽ രണ്ട് ഫാർമസി ഉടമകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ബിഹാറിലെ ഷിയോഹര്‍ ജില്ലയിലെ കോടതി പൊലീസിനോട് നിര്‍ദേശിച്ചു. 2005 ഒക്ടോബറിലാണ് സംഭവം നടന്നത്. ബരാഹി ഗ്രാമത്തിലെ താമസക്കാരനായ സുരേന്ദ്ര റാവുത് വയറുവേദനയെക്കുറിച്ച് പരാതിപ്പെട്ടിരുന്നു.
           
FIR registered | 17 വര്‍ഷത്തിന് ശേഷം 2 ഫാർമസി ഉടമകള്‍ക്കെതിരെ പൊലീസ് കേസെടുത്തു; നടപടി കോടതി നിര്‍ദേശപ്രകാരം; സംഭവം ഇങ്ങനെ

'വേദന രൂക്ഷമായതോടെ, ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ, അദൗരി ചൗകിലുള്ള നന്ദ് ലാല്‍ ഷായുടെ മെഡികല്‍ ഷോപില്‍ നിന്ന് മരുന്നുകള്‍ വാങ്ങി. നന്ദ് ലാല്‍ ഷാ എനിക്ക് ഒരു സിറപും ഗുളികയും തന്നു. കഴിച്ച മരുന്നുകളുടെ കാലാവധി കഴിഞ്ഞതാണെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. അതിനാല്‍ ആരോഗ്യനില കൂടുതല്‍ വഷളായി. ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ കാലാവധി കഴിഞ്ഞ മരുന്നിനെക്കുറിച്ച് പരാതിപ്പെടാന്‍ ഞാന്‍ മെഡികല്‍ ഷോപില്‍ പോയിരുന്നു. എന്നാല്‍ നന്ദ് ലാല്‍ ഷായും സഹോദരന്‍ സുഖ് ലാല്‍ ഷായും എന്നെ ക്രൂരമായി മര്‍ദിച്ചു,' റാവുത് പറഞ്ഞു.

'ഞാന്‍ പൊലീസ് സ്റ്റേഷനില്‍ പോയി രേഖാമൂലം പരാതി നല്‍കിയപ്പോള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചില്ല. ഒടുവില്‍, 2005 ഒക്ടോബര്‍ ആറിന് അവര്‍ക്കെതിരെ സബ് ഡിവിഷണല്‍ കോടതിയില്‍ പരാതി നല്‍കി. കഴിഞ്ഞ 17 വര്‍ഷത്തിനിടെ 20,000 രൂപ ചിലവഴിച്ചു. വ്യാഴാഴ്ച, സബ് ഡിവിഷനല്‍ കോടതി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഷിയോഹര്‍ രാകേഷ് കുമാര്‍, നന്ദ് ലാല്‍ ഷായ്ക്കും സുഖ് ലാല്‍ ഷായ്ക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും ഈ കേസ് അന്വേഷിക്കാനും ജില്ലാ പൊലീസിനോട് നിര്‍ദേശിച്ചു. 17 വര്‍ഷമെടുത്തെങ്കിലും കോടതിയുടെ തീരുമാനത്തില്‍ ഞാന്‍ തൃപ്തനാണ്,' അദ്ദേഹം കൂട്ടിച്ചേർത്തു.

'സബ് ഡിവിഷനല്‍ കോടതിയുടെ നിര്‍ദേശപ്രകാരം രണ്ട് പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിഷയം 17 വര്‍ഷം പഴക്കമുള്ളതാണ്. അന്വേഷണം നടക്കുകയാണ്,' പുരന്‍ഹിയ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Keywords: After 17 yrs, FIR registered against two chemists in Bihar, National, News, Top-Headlines, Patna, Bihar, FIR, Case, Hospital, Police, Court, Police Station, Chemist, Complaint.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia