വെള്ളക്കെട്ടിലൂടെ യാത്ര ചെയ്യുമ്പോള്‍ ബസിനുള്ളില്‍ 35 ആളുകൾ ഉണ്ടായിരുന്നെന്നാണ് റിപോര്‍ട്. പാലത്തിന് മുകളിലൂടെ കവിഞ്ഞൊഴുകിയ വെള്ളത്തില്‍ ബസ് പാതി മുങ്ങിയ നിലയിലായിരുന്നു. ബസ് പാലത്തിലൂടെ കടന്ന് പോകുന്നത് കണ്ട് ഇതിനുപിന്നാലെ തന്നെ ഒരു ജീപും ഈ വെള്ളക്കെട്ടിലൂടെ പോയിരുന്നുവെന്ന് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നെന്ന് അധികൃതർ പറഞ്ഞു.
പാലം മുറിച്ചുകടക്കുന്ന കാല്‍നടയാത്രക്കാരെക്കൂടി പരിഗണിക്കാതെയാണ് വാഹനങ്ങൾ സഞ്ചരിച്ചതെന്ന് ട്രാഫിക് പൊലീസ് പറഞ്ഞു. പാലത്തിന് സമീപം നില്‍ക്കുന്ന ആളുകളുടെ ആര്‍പുവിളികളും ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയിലുണ്ട്. മനഃപൂർവം ജീവന് ഭീഷണിയാകും വിധം അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനാലാണ് ട്രാഫിക് പൊലീസ് പിഴ ചുമത്തിയത്.
Keywords: News, Kerala, Private Bus Driver fined, Palakkad, Kerala, News, Top-Headlines, Bus, Travel, Video, Traffic Law, Police, Fine, Bus, Social-Media, Viral, Adventure journey across submerged bridge; traffic police fined the bus driver.
fb വെള്ളത്തില്‍ മുങ്ങിയ പാലത്തിലൂടെ ബസിന്റെ യാത്ര; പിഴ ചുമത്തി പൊലീസ്