Follow KVARTHA on Google news Follow Us!
ad

Independence | സ്വാതന്ത്ര്യദിനത്തിലെ അവധി റദ്ദാക്കി ഉത്തര്‍പ്രദേശ് സര്‍കാര്‍; 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രത്യേക പരിപാടികള്‍

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,News,Yogi Adityanath,Celebration,Holidays,National,
ലക്നൗ: (www.kvartha.com) സ്വാതന്ത്ര്യദിനത്തിലെ അവധി റദ്ദാക്കി ഉത്തര്‍പ്രദേശ് സര്‍കാര്‍. സര്‍കാര്‍, സര്‍കാരിതര സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, കോളജുകള്‍, സര്‍വകലാശാലകള്‍, മാര്‍കറ്റുകള്‍ തുടങ്ങിവ സ്വാതന്ത്ര്യദിനത്തിലും തുറന്നു പ്രവര്‍ത്തിക്കും. 

75-ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രത്യേക പരിപാടികളോടെ സ്വാതന്ത്ര്യദിനം ആഘോഷിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.

75 years of Independence: No holiday in Uttar Pradesh on Aug 15 this year, News,Yogi Adityanath, Celebration, Holidays, National

ശുചിത്വ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് സ്വാതന്ത്ര്യദിനത്തിലെ അവധി റദ്ദാക്കിയിരിക്കുന്നത്. അന്നേ ദിവസം സംസ്ഥാനത്ത് പ്രത്യേക ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് സംസ്ഥാന ചീഫ് സെക്രടറി ഡി എസ് മിശ്ര അറിയിച്ചു.

സ്വാതന്ത്ര്യസമര സേനാനികളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കും. ഔദ്യോഗിക പരിപാടിയായി മാത്രം സ്വാതന്ത്ര്യദിനാഘോഷം ഒതുക്കില്ലെന്നും പൊതുജനങ്ങളെക്കൂടി പങ്കാളികളാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: 75 years of Independence: No holiday in Uttar Pradesh on Aug 15 this year, News,Yogi Adityanath, Celebration, Holidays, National.

Post a Comment