Bike Accident Death | റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈകിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

 


കോഴിക്കോട് : (www.kvartha.com) റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈകിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. അണ്ടോണ ആരേറ്റക്കുന്നുമ്മല്‍ മൊയ്തീന്‍ (65) ആണ് മരിച്ചത്.

ജൂണ്‍ 30ന് രാവിലെ ആറരയോടെ വാവാട് സെന്റര്‍ ബസാറില്‍ വെച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് മൊയ്തീനെ ബൈകിടിച്ച് തെറിപ്പിച്ചത്. പ്രദേശവാസികള്‍ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ശനിയാഴ്ച പുലര്‍ചെ മൂന്നരയോടെയാണ് മരിച്ചത്.

Bike Accident Death | റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈകിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു


വാവാട് ബസാറിലെ ചികന്‍ സ്റ്റാള്‍ തൊഴിലാളിയായിരുന്നു. ശനിയാഴ്ച ഉച്ചയോടെ അണ്ടോണ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഭാര്യ: ജമീല. മക്കള്‍: നുസൈബത്, സല്‍മത്, തസ്ലീമത്. മരുമക്കള്‍: ശമീര്‍ ടി സി, ശാനവാസ്, റഫീഖ്. സഹോദരങ്ങള്‍: ഹുസൈന്‍, ബീരാന്‍, ഹമീദ്, ഖദീജ, ഉമയ്യ, ആചയ് എന്നിവര്‍.

Keywords: 65 year-old man died in bike accident, Kozhikode, News, Accidental Death, Obituary, Hospital, Treatment, Kerala.







ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia