Follow KVARTHA on Google news Follow Us!
ad

Arrested | റെയില്‍വേ ട്രാകുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗം: 9-ാം ക്ലാസുകാരന്‍ ഉള്‍പെടെ 5പേര്‍ അറസ്റ്റില്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Malappuram,News,Local News,Arrested,Drugs,Police,Kerala,
പരപ്പനങ്ങാടി: (www.kvartha.com) റെയില്‍വേ ട്രാകുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗിക്കുന്ന അഞ്ചുപേര്‍ അറസ്റ്റില്‍. പിടിയിലായവരില്‍ ഒമ്പതാംക്ലാസുകാരനും.

 ട്രാകുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിക്കുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരപ്പനങ്ങാടി പൊലീസും താനൂര്‍ സബ്ഡിവിഷന്‍ ഡാന്‍സാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കൗമാരക്കാര്‍ പിടിയിലാകുന്നത്.

5 arrested drug case, Malappuram, News, Local News, Arrested, Drugs, Police, Kerala.


സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:


പരപ്പനങ്ങാടി മേല്‍ പാലത്തിനുതാഴെ റെയില്‍വേ ട്രാകില്‍നിന്നും വള്ളിക്കുന്ന് റെയില്‍വേസ്റ്റേഷനു സമീപം റെയില്‍വേ ട്രാകില്‍ നിന്നും അയ്യപ്പന്‍കാവ് റെയില്‍വേ പുറമ്പോക്കില്‍ നിന്നുമാണ് പ്രതികളെ പിടികൂടിയത്.

പരപ്പനങ്ങാടി പുത്തന്‍ കടപ്പുറം സ്വദേശികളായ മുഹമ്മദ് അര്‍ശിദ് (19), ഉമറുള്‍ മുക്താര്‍ (21), സല്‍മാനുല്‍ ഫാരിസ് (18), മുശ്താഖ് അഹ് മദ് (18), ഒമ്പതാംക്ലാസുകാരന്‍ എന്നിവരെയാണ് പരപ്പനങ്ങാടി പൊലീസ് അറസ്റ്റുചെയ്തത്.

പ്രായപൂര്‍ത്തിയാകാത്ത ഒമ്പതാംക്ലാസുകാരന്‍ വീട്ടില്‍നിന്ന് സ്‌കൂളിലേക്കെന്നു പറഞ്ഞാണ് ഇവിടെയെത്തുന്നത്. ജുവനൈല്‍ കോടതിക്ക് റിപോര്‍ട് കൈമാറി. ഒമ്പതാംക്ലാസുകാരന് മയക്കുമരുന്ന് കൊടുത്തയാളുടെ പേരില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്.

പരപ്പനങ്ങാടി സി ഐ ഹണി കെ ദാസ്, എസ് ഐ മാരായ പ്രദീപ് കുമാര്‍, പരമേശ്വരന്‍, പൊലീസുകാരായ രാമചന്ദ്രന്‍, രഞ്ജിത്, ദിലീപ്, ഡാന്‍സാഫ് ടീം അംഗങ്ങളായ ആല്‍ബിന്‍, സബുദീന്‍, ജിനേഷ്, വിപിന്‍, അഭിമന്യു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. റെസിഡെന്‍സ് അസോസിയേഷനുകളും ക്ലബുകളും മറ്റുമായി ചേര്‍ന്ന് പരിശോധന തുടരാനാണ് തീരുമാനം.

Keywords: 5 arrested drug case, Malappuram, News, Local News, Arrested, Drugs, Police, Kerala.

Post a Comment