Follow KVARTHA on Google news Follow Us!
ad

Youth Killed | കാസര്‍കോട് സ്വദേശി ബെംഗ്‌ളൂറില്‍ കുത്തേറ്റ് മരിച്ചു

Bengaluru: Kasaragod native killed #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ബെംഗ്‌ളൂറു: (www.kvartha.com) കാസര്‍കോട് സ്വദേശിയായ 31 കാരന്‍ ബെംഗ്‌ളൂറില്‍ കുത്തേറ്റ് മരിച്ചു. രാജപുരം പൈനിക്കരയില്‍ ചേരുവേലില്‍ സനു തോംസണ്‍ ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 10.30ന് ജിഗനിയിലാണ് സംഭവം. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് ഒറ്റയ്ക്ക് നടന്നുവരുമ്പോഴാള്‍ ബൈകിലെത്തിയ ക്വടേഷന്‍ സംഘം ആളുമാറി കൊലപ്പെടുത്തിയതാണെന്നാണ് സൂചന. 

News,National,India,Bangalore,Killed,Crime, #Short-News, kasaragod,Police, Bengaluru: Kasaragod native killed


ടാറ്റ മെകാനികല്‍ വിഭാഗത്തിലെ ജീവനക്കാരനാണ്. ജിഗനി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം വിക്ടോറിയ ആശുപത്രിയില്‍ പോസ്റ്റുമോര്‍ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്‌കാരം ശനിയാഴ്ച രാജപുരം ഹോളിഫാമിലി പള്ളിയില്‍ നടക്കും. മാതാവ്: ബിനി സഹോദരങ്ങള്‍: സനല്‍, മരിയ.

Keywords: News,National,India,Bangalore,Killed,Crime, #Short-News, kasaragod,Police, 31 Year old Kasaragod native killed in Bengaluru

Post a Comment