Follow KVARTHA on Google news Follow Us!
ad

Accidental Death | നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് 3 പേര്‍ മരിച്ചു; എല്ലാവരും വിദ്യാര്‍ഥികള്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Wayanadu,News,Accidental Death,Students,Kerala,
കല്പറ്റ: (www.kvartha.com) വയനാട് മുട്ടിലില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മൂന്നുപേര്‍ മരിച്ചു. കാറില്‍ അഞ്ച് പേരുണ്ടായിരുന്നു. ഇവരെല്ലാം പാലക്കാട് നെഹ്റു കോളേജിലെ വിദ്യാര്‍ഥികളാണെന്നാണ് വിവരം. 

3 Students Died in Car Accident, Wayanadu, News, Accidental Death, Students, Kerala


വയനാട് പുല്‍പ്പള്ളി സ്വദേശി അനന്തു, പാലക്കാട് സ്വദേശികളായ യദു, മിഥുന്‍ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ആറരയോടെ ദേശീയപാതയില്‍ മുട്ടില്‍ വാരിയാടായിരുന്നു അപകടം.

കല്പറ്റ ഭാഗത്തുനിന്നുവന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടമുണ്ടായത്. മൃതദേഹങ്ങള്‍ കല്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും ജെനറല്‍ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.

Keywords: 3 Students Died in Car Accident, Wayanadu, News, Accidental Death, Students, Kerala.

Post a Comment