Follow KVARTHA on Google news Follow Us!
ad

Arrested | പ്രണയം നിരസിച്ചതിന് 14-കാരിയെ കുത്തിക്കൊല്ലാന്‍ ശ്രമം; 22 കാരന്‍ അറസ്റ്റില്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Malappuram,News,Murder case,Arrested,Police,Local News,Kerala,
പെരിന്തല്‍മണ്ണ: (www.kvartha.com)  പ്രണയം നിരസിച്ചതിന് 14-കാരിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചെന്ന പരാതിയില്‍ 22-കാരന്‍ അറസ്റ്റില്‍. കുത്താന്‍ ശ്രമിക്കുന്നതിനിടെ യുവാവിനെ തള്ളിയിട്ടതിനാല്‍ പെണ്‍കുട്ടി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടുവെന്ന് ബന്ധുക്കള്‍ പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് മണ്ണാര്‍മല സ്വദേശി ജിനേഷി (22)നെ ആണ് പൊലീസ് അറസ്റ്റുചെയ്തത്. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ ആനമങ്ങാട് ടൗണിലെ ട്യൂഷന്‍ സെന്ററിന് സമീപമാണ് സംഭവം.

22-year-old held for attempt to murder at Perinthalmanna, Malappuram, News, Murder case, Arrested, Police, Local News, Kerala

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്:

വ്യാഴാഴ്ച രാവിലെ വീട്ടില്‍നിന്ന് ബാഗില്‍ കത്തിയുമായി ഇയാള്‍ ആനമങ്ങാട് എത്തി. ട്യൂഷന്‍ സെന്ററിന്റെ സമീപത്തുവെച്ച് കുട്ടിയെ തടഞ്ഞുനിര്‍ത്തി കുത്താന്‍ ശ്രമിച്ചു. കുത്താനായുന്നതു കണ്ട് കുട്ടി യുവാവിനെ തള്ളിയിട്ടു. വീഴ്ചയില്‍ കത്തി തെറിച്ചുപോയി. പെണ്‍കുട്ടി ബഹളംവെച്ചതോടെ പ്രദേശവാസികള്‍ ഓടിയെത്തി. ഇതിനിടെ പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും എതിരെ വന്ന വാഹനത്തില്‍ തട്ടി വീണ്ടും വീണു. വീഴ്ചയില്‍ ജിനേഷിന്റെ കൈക്ക് പരിക്കേറ്റു. തുടര്‍ന്ന് പൊലീസെത്തി കസ്റ്റഡിയിലെടുത്തു.

പെണ്‍കുട്ടിയുടെ പരാതിയില്‍ മൊഴിയെടുത്തശേഷം കൊലപാതകശ്രമത്തിനുള്ള വകുപ്പും പോക്സോ വകുപ്പുകളും പ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

എസ് ഐ സി കെ നൗശാദിന്റെ നേതൃത്വത്തില്‍ എ എസ് ഐ കെ ജെ ബൈജു, സീനിയര്‍ സി പി ഒ രമണി, സി പി ഒ ശജീര്‍ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചത്.

Keywords: 22-year-old held for attempt to murder at Perinthalmanna, Malappuram, News, Murder case, Arrested, Police, Local News, Kerala.


Post a Comment