പാലക്കാട്: (www.kvartha.com) ദേശീയപാതയില്‍ വാഹനം തടഞ്ഞ് പതിവായി കുഴല്‍പണം തട്ടുന്നുവെന്ന കേസിൽ 13 പേർ അറസ്റ്റില്‍. വാടക വീട് കേന്ദ്രീകരിച്ച് കവര്‍ച ആസൂത്രണം ചെയ്യുന്നതിനിടെയാണ് ഇവരെ പിടികൂടിയതെന്ന് ചിറ്റൂർ പൊലീസ് അറിയിച്ചു. തൃശൂർ, എറണാകുളം ജില്ലയിലുള്ളവരാണ് ഇവർ. ഒരു ടെംപോ ട്രാവലറും രണ്ട് കാറുകളും ഒരു ബൈകും മാരകായുധങ്ങളും ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കുഴല്‍പണത്തട്ടിപ്പിലെ പ്രധാനിയെന്ന് പറയുന്ന തൃശൂർ ജില്ലാ സ്വദേശിക്കായി പൊലീസ് തിരച്ചിൽ നടത്തുന്നുണ്ട്.
പൊലീസ് പറയുന്നതിങ്ങനെ: രണ്ട് ദിവസത്തിനുള്ളില്‍ ദേശീയപാതയിലൂടെ വലിയ അളവിലുള്ള കുഴല്‍പണവുമായി എത്തുന്ന വാഹനമായിയിരുന്നു സംഘത്തിന്റെ ലക്ഷ്യം. ആസൂത്രണം പാതിവഴിയില്‍ ഉദ്യോഗസ്ഥർ പൊളിക്കുകയായിരുന്നു. കവര്‍ച കേസ് പ്രതിയുടെ സഹായത്താല്‍ കമ്പിളിച്ചുങ്കത്ത് സംഘം വാടക വീട് തരപ്പെടുത്തി. 13പേരും വ്യത്യസ്ത സമയങ്ങളിലായി വീട്ടിലെത്തി തയാറെടുപ്പ് തുടങ്ങി.
ആയുധവും വാഹനങ്ങളുമെല്ലാം വേണ്ടത്ര കരുതി. ഇരുമ്പ് ഘടിപ്പിച്ച പ്ലാസ്റ്റിക് പൈപ്, ഇടിക്കട്ട, കുരുമുളക് സ്പ്രേ, ഗ്ലാസിലേക്ക് അടിച്ച് കാഴ്ച മറയ്ക്കാനുള്ള ദ്രാവകം, കേരള, തമിഴ്നാട് രജിസ്ട്രേഷനിലുള്ള ആറ് വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ എന്നിവയുണ്ടായിരുന്നു. സംഘത്തിന് വാഹനത്തെ പിന്തുടരാനും തടഞ്ഞ് നിര്‍ത്തി പണം കവര്‍ന്ന് രക്ഷപ്പെടാനുമുള്ള ട്രാവലര്‍, കാറുകള്‍, ഇരുചക്രവാഹനം എന്നിവയും പിടികൂടി.
സംഘത്തിലുള്ള നിഖിലാണ് വ്യത്യസ്ത സ്ഥലങ്ങളിലുള്ള കുഴല്‍പണത്തട്ടിപ്പുകാരെ വാടക വീട്ടിലെത്തിച്ചത്. അടുത്തദിവസം വരുന്ന വാഹനവും പ്രതീക്ഷിച്ച് വാടക വീട്ടില്‍ തുടരുകയായിരുന്നു. കുഴല്‍പണവുമായി എത്തുന്ന വാഹനത്തിലുള്ളവരെ അടിച്ചു വീഴ്ത്തിയിട്ടാണെങ്കിലും പണം തട്ടുക എന്നതായിരുന്നു ലക്ഷ്യം. മുന്‍കാലങ്ങളിലെ കവര്‍ചയില്‍ എതിര്‍ത്തവരെ കായികമായി നേരിട്ട് തകര്‍ത്തവരും കൂട്ടത്തിലുണ്ട്.
വിവിധ സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ കുഴല്‍പ്പണം തട്ടിയതിന് കേസുണ്ട്. തൃശൂര്‍ ജില്ലക്കാരനായ പതിവ് കുഴല്‍പ്പണ തട്ടിപ്പുകാരനാണ് സംഘത്തിനു വേണ്ട നിര്‍ദേശവും സഹായവും നല്‍കിയിരുന്നതെന്നും വ്യക്തമായി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്'.
Keywords: News, Kerala, Palakkad, Top-Headlines, National, Theft, Police, Bike,Car, Investigates, Thrissur, Vehicles, Police Station, 13-member gang arrested for extorting money from vehicles: Police.
< !- START disable copy paste -->
Arrested | 'ദേശീയപാതയില്‍ വാഹനം തടഞ്ഞ് പതിവായി പണം തട്ടൽ'; 13 പേർ അറസ്റ്റില്‍; 'സംഘത്തിന്റെ കയ്യിൽ ഗ്ലാസിലേക്ക് അടിച്ച് കാഴ്ച മറയ്ക്കാനുള്ള ദ്രാവകം, കുരുമുളക് സ്പ്രേ'
13-member gang arrested for extorting money from vehicles: Police #കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ