ധര്‍(മധ്യപ്രദേശ്): (www.kvartha.com) മധ്യപ്രദേശില്‍ നദിയിലേക്ക് ബസ് മറിഞ്ഞ് 13 പേര്‍ക്ക് ദാരുണാന്ത്യം. നിരവധി പേര്‍ക്ക് പരിക്കേറ്റു. രാവിലെയാണ് ധാര്‍ ജില്ലയില്‍ നര്‍മദാ നദിയിലേക്ക് ബസ് മറിഞ്ഞത്. ഇന്‍ഡോറില്‍ നിന്ന് പൂനെയിലേക്ക് പോകുകയായിരുന്ന മഹാരാഷ്ട്ര റോഡ് വെയ്സ് (മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്) ബസാണ് അപകടത്തില്‍പെട്ടത്.
നദിക്ക് കുറുകെയുള്ള പാലത്തിന്റെ റെയിലിംഗ് തകര്‍ന്നതോടെ ബസ് നദിയിലേക്ക് മറിയുകയായിരുന്നു. 15ഓളം പേരെ രക്ഷപെടുത്തി. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഘാല്‍ഗടിലാണ് ബസ് അപകടത്തില്‍പെട്ടത്. ആഗ്ര-മുംബൈ ഹൈവേയിലാണ് ഘാല്‍ഗട്. കനത്ത മഴയും വെള്ളക്കെട്ടും ഉണ്ടായതിനാല്‍ ബസ് റോഡില്‍ നിന്ന് വഴുതിപ്പോയതാണെന്നാണ് പ്രാഥമിക വിവരം. ഘാല്‍ഖടിലെ പാലത്തിന്റെ കൈവരികളും തകര്‍ത്ത് ബസ് പുഴയിലേക്ക് വീഴുകയായിരുന്നു. ബസില്‍ 40 ലധികം യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നാണ് സൂചനകള്‍.
അപകടമുണ്ടായ പ്രദേശത്ത് ദിവസങ്ങളായി കനത്ത മഴ തുടരുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ശക്തമായ മഴ തുടരുന്നത് ഇതുവഴിയുള്ള ഗതാഗതം ദുഷ്‌കരമാക്കിയിട്ടുണ്ട്. ബസിന്റെ സാങ്കേതിക തകരാര്‍ എന്തെങ്കിലുമാണോ അപകടത്തിലേക്ക് നയിച്ചത് എന്ന് പരിശോധിച്ചുവരികയാണെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു.
പുഴയില്‍ വീണ ബസ് പുറത്തെടുത്തിട്ടുണ്ട്. സംഭവ സ്ഥലത്ത് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ എല്ലാ രക്ഷാപ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. പരിക്കേറ്റവര്‍ക്ക് മതിയായ ചികിത്സ ഉറപ്പാക്കും. മരണപ്പെട്ടവരുടെ കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ട്വീറ്റ് ചെയ്തു.
Keywords: News,National,India,Madhya pradesh,Accident,Accidental Death,Injured,bus, Minister,Twitter,Social-Media, 13 dead as Pune-bound bus falls in river in Madhya Pradeshधार जिले के खलघाट में पुल की रेलिंग तोड़ने के बाद महाराष्ट्र रोडवेज की एक बस नर्मदा नदी में गिर गई। बस में करीब 50-60 यात्री सवार थे pic.twitter.com/skeVD2hByP
— Anurag Dwary (@Anurag_Dwary) July 18, 2022