പൊലീസ് പറയുന്നത്
സമീപത്തെ പറമ്പുകളില്‍ നിന്ന് ഇലക്കറികള്‍ പറിച്ച് വില്‍പന നടത്തി ഉപജീവനം നടത്തി വരികയായിരുന്നു മേരി. മകന്‍ അമ്മയെ സഹായിച്ചിരുന്നു. ബുധനാഴ്ച നൈസ് റോഡിന് സമീപം പോകുകയാണെന്ന് മകളോട് പറഞ്ഞ ശേഷമാണ് മേരി വീട്ടില്‍ നിന്ന് ഇറങ്ങിയത്. ദീപകും പിതാവും ഈ സമയം ഉറക്കമായിരുന്നു. ഉണര്‍ന്നതിന് ശേഷം ഇരുവരോടും നൈസ് റോഡിന് സമീപം വരണമെന്ന് പറയാനും മേരി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് മകള്‍ ദീപകിനോട് അമ്മയുടെ അടുത്ത് പോകാന്‍ പറഞ്ഞു.
ഉച്ചയ്ക്ക് രണ്ട് മണിയോടെ സ്ഥലത്തെത്തിയ മകള്‍ ദീപാല്‍ അമ്മയെ നൈസ് റോഡിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. വഴിയാത്രക്കാരന്റെ ഫോണില്‍ വിവരം പിതാവിനെ അറിയിക്കുകയും ചെയ്തു. അക്രമികള്‍ മേരിയുടെ സാരി ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് ആദ്യമേ മനസിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ദീപക് ആണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി. ചോദ്യം ചെയ്തപ്പോള്‍, ഒരു മൊബൈല്‍ ഫോണ്‍ വാങ്ങി തരണമെന്ന് അമ്മയോട് ആവശ്യപ്പെട്ടിരുന്നെന്നും നല്‍കിയില്ലെന്നും ദീപക് പറഞ്ഞു'.
Keywords: Youth murders woman for not buying him phone, National, News, Top-Headlines, Bangalore, Police, Mother, Killed, Mobile Phone, Road, Murder.
< !- START disable copy paste -->