Follow KVARTHA on Google news Follow Us!
ad

Arrested | 20 കേസുകളിൽ പ്രതിയായ കാസർകോട് സ്വദേശി കണ്ണൂരിൽ പിടിയിൽ; 'വാടകയ്ക്ക് വൻ ബിസിനസുകാരനാണെന്ന വ്യാജേനെ താമസിച്ച് വീടുകൾ കുത്തി തുറന്ന് മോഷണം; പണം ഉപയോഗിക്കുന്നത് ആഡംബര ജീവിതത്തിന്

Youth arrested in Kannur, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂർ: (www.kvartha.com) വാടകയ്ക്ക് വീടുകളിലും ക്വാർടേഴ്സുകളിലും വൻ ബിസിനസുകാരനാണെന്ന വ്യാജേനെ താമസിച്ച് വീടുകൾ കുത്തി തുറന്ന് സ്വർണവും പണവും കവർന്ന് ആഡംബര ജീവിതം നയിക്കുന്ന കാസർകോട് സ്വദേശിയായ യുവാവ് അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ ടി പി അബ്ദുർ റശീദിനെയാണ് (38) കണ്ണൂർ സിറ്റി അസി. പൊലീസ് കമീഷനർ ടി കെ രത്നകുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ചക്കരക്കൽ പൊലിസ് സ്‌റ്റേഷൻ പരിധിയിൽ മാത്രം ഇയാൾ നാലു വീടുകളിൽ കവർച നടത്തി സ്വർണവും പണവും കവർന്നിട്ടുണ്ടെന്നാണ് പരാതി.
                     
News, Kerala, Kannur, Top-Headlines, Accused, Arrested, Kasaragod, Robbery, Theft, Police, Youth arrested in Kannur.

പൊലീസ് പറയുന്നത്

'ചക്കരക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ നാലു വീടുകളിൽ ഇയാൾ പ്രദേശത്ത് താമസിച്ചു കൊണ്ടാണ് മോഷണം നടത്തിയത്. മലപ്പുറം പാണ്ടിക്കാട് വെച്ചാണ് ഇയാൾ പിടിയിലാകുന്നത്. നേരത്തെ കടകൾ കുത്തി തുറന്നു പണം കവരുകയും വാഹന മോഷണവും നടത്തിയെന്ന ഇരുപതോളം കേസുകളിൽ പ്രതിയാണ്. കാസർകോട് മുതൽ എറണാകുളം വരെ ഇയാൾ കവർച്ച നടത്തിയിട്ടുണ്ട്. അടുത്ത കാലത്തായി ചക്കരക്കല്ലിൽ നാലിടങ്ങളിലാണ് ഇയാൾ കവർച നടത്തിയത്. 2021 ൽ ചക്കരക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ്, 2022 ജനുവരി മുതൽ മാർച് വരെയുളള കാലയളവിൽ കണയന്നൂരിലെ ഖദീജ, മുഴപ്പാലയിലെ അജിത്, മായൻ മുക്കിലെ അബ്ദുർ റഹ്‌മാൻ, മുഴപ്പാലയിലെ അജിത് എന്നിവരുടെ വീടുകളിൽ നിന്നാണ് ഇയാൾ സ്വർണവും പണവും കുത്തി തുറന്നത്.

ഓരോ പ്രദേശത്ത് താമസിച്ച് അവിടുത്തെ സാഹചര്യങ്ങൾ മനസിലാക്കി പൂട്ടിക്കിടക്കുന്ന വീടുകൾകുത്തി തുറന്ന് മോഷണം നടത്തുകയാണ് ഇയാളുടെ പതിവ്. മോഷണം നടത്തി ലഭിക്കുന്ന പണം കൊണ്ടു കാമുകിയുമൊന്നിച്ചു വിദേശ യാത്രയ്ക്കും മറ്റും പോയി ആർഭാട ജീവിതം നയിച്ചു വരികയായിരുന്നു റശീദ്. അടുത്ത കാലത്താണ് ഇയാൾ സ്വിഫ്റ്റ് കാർ വാങ്ങിയത്. ഓരോ പ്രദേശത്തും ക്വാർടേഴ്സുകളിൽ വാടകയ്ക്കു താമസിച്ചു അവിടെ നിന്നുമാണ് ഇയാൾ മോഷണം ആസൂത്രണം ചെയ്തത്. ഇതിനു ശേഷം ഇയാൾ ഇവിടെ നിന്നും കടന്നു കളയാറാണ് പതിവ്. മൊബൈൽ ഫോൺ ഉപയോഗിക്കാതെയാണ് പ്രതി കവർച നടത്തിയതെന്നാൽ അന്വേഷണം പൊലിസിന് ദുഷ്കരമായി മാറി.

ഇതോടെയാണ് പൊലീസ് അന്വേഷണത്തിന് മറ്റു രീതികൾ അവലംബിച്ചത്. ചക്കരക്കൽ സിഐ സത്യനാഥൻ, എസ്ഐ രാജീവൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ തിരിച്ചറിഞ്ഞതോടെ പൊലീസിന് അന്വേഷണം ശക്തമാക്കുകയായിരുന്നു. ഇതേ തുടർന്നാണ് ഇയാൾ മലപ്പുറം പാണ്ടിക്കാട് വാടക വീട്ടിലുണ്ടെന്ന് പൊലീസിന് വ്യക്തമായത്. മഫ്തിയിലെത്തിയ ക്രൈം ഡിറ്റാച്മെന്റ് സ്ക്വാഡ് ഉൾപെടെയുള്ള സംഘം പ്രതിയെ വളഞ്ഞു പിടിക്കുകയായിരുന്നു. അഡീഷനൽ എസ് പി, പിപി സദാനന്ദന്റെ മേൽനോട്ടത്തിൽ അസി. കമീഷനർ ടി കെ രത്ന കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാൾ മോഷണമുതലുകൾ വിറ്റ കണ്ണൂർ, പയ്യന്നൂർ എന്നിവടങ്ങളിലെ ജ്വല്ലറികൾ തിരിച്ചറിഞ്ഞിട്ടുണ്ട്'.

അന്വേഷണ സംഘത്തിൽ ചക്കരക്കൽ സിഐ സത്യനാഥൻ, എസ്ഐ രാജീവൻ, എഎസ്ഐമാരായ രാജീവൻ, അജയൻ, ഷാജി, രഞ്ജിത്, സിവിൽ പൊലീസ് ഓഫിസർമാരായ സ്നേഹേഷ്, സജിത് പ്രമോദ് എന്നിവരും പങ്കെടുത്തു.

Keywords: News, Kerala, Kannur, Top-Headlines, Accused, Arrested, Kasaragod, Robbery, Theft, Police, Youth arrested in Kannur.
< !- START disable copy paste -->

Post a Comment