Arrested | ഗൂഗിള്‍ മാപ് ചതിച്ചാശാനേ...! സ്വര്‍ണ ബിസ്‌കറ്റുമായി വഴിതെറ്റി എത്തിയത് പൊലീസിന് മുന്നില്‍

 


മലപ്പുറം: (www.kvartha.com) ദുബൈയില്‍ നിന്ന് കസ്റ്റംസിന്റെ കണ്ണില്‍പ്പെടാതെ ഒന്നര കിലോ സ്വര്‍ണ ബിസ്‌കറ്റുമായി ഗൂഗിള്‍ മാപ് നോക്കി വഴിതെറ്റി എത്തിയത് പൊലീസിന്റെ മുന്നിലേക്ക്. മലപ്പുറം ജില്ലയിലെ സബീല്‍(44), നിഷാജ്(27) എന്നിവരാണ് പിടിയിലായത്.    ഴീക്കോട് ചെമ്മാത്ത്പറമ്പില്‍ സബീല്‍(44), വള്ളുമ്പറം തൊണ്ടിയില്‍ നിഷാജ്(27) എന്നിവരാണ് പിടിയിലായത്
  
Arrested | ഗൂഗിള്‍ മാപ് ചതിച്ചാശാനേ...! സ്വര്‍ണ ബിസ്‌കറ്റുമായി വഴിതെറ്റി എത്തിയത് പൊലീസിന് മുന്നില്‍

'മലദ്വാരത്തില്‍ ഒളിപ്പിച്ച സ്വര്‍ണവുമായി നെടുമ്പാശേരി വിമാനത്താവളം വഴിയാണ് സബീല്‍ നാട്ടിലെത്തിയത്. മലപ്പുറത്തേക്ക് കൊണ്ടുപോകാന്‍ വേണ്ടി നിഷാജ് ഇയാളുടെ വീട്ടിലെത്തി സ്വര്‍ണം വാങ്ങി ഗൂഗിള്‍ മാപ് നോക്കി യാത്ര ചെയ്യവെയാണ് പിടിയിലായത്. വെള്ളിയാഴ്ച പുലര്‍ചെ രണ്ടുമണിയോടെ അഴീക്കോട് ജെടിയില്‍ പൊലീസ് പരിശോധന നടത്തുന്നതിനിടെയാണ് യുവാവ് പിടിയിലായത്.

പശ ഉപയോഗിച്ച് സ്വര്‍ണത്തരികള്‍ പിടിപ്പിച്ച ട്രൗസറും ടീഷര്‍ടുമാണ് കാറിലുണ്ടായിരുന്നത്. ഇതിന് പതിവില്‍ കവിഞ്ഞ ഭാരത്തില്‍ സംശയം തോന്നിയതിനാൽ വിശദമായി പരിശോധിക്കുകയായിരുന്നു

ഒരു തുണിയില്‍ സ്വര്‍ണത്തരികള്‍ പശ ഉപയോഗിച്ച് ഒട്ടിച്ച ശേഷം അതിനുമീതെ അതേ തുണി ഉപയോഗിച്ച് ഒട്ടിക്കുകയായിരുന്നു. ഈ വസ്ത്രങ്ങള്‍ കത്തിച്ച് സ്വര്‍ണം വേര്‍തിരിക്കുകയായിരുന്നു', പൊലീസ് വ്യക്തമാക്കി

Keywords: Youth arrested for gold smuggling, News, Kerala, Top-Headlines, Arrested, Youth, Gold, Smuggling, Google, Police, Malappuram, Dubai, Customs, Nedumbassery Airport.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia